ചാത്തന്നൂര്‍: കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിക്ക് ദേശീയ അംഗീകാരം. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി) മാതൃകാപരമായി സേവനസന്നദ്ധതയോടെ നടപ്പാക്കിയതിന് ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഇംപ്ലിമെന്റേഷന്‍ ഓഫ് ബെസ്റ്റ് പ്രാക്ടീസസ് കോംപറ്റീഷന്‍ അവാര്‍ഡിനാണ് ആശുപത്രിയെ തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് അവാര്‍ഡിന് അര്‍ഹത നേടിയ ഏക ആശുപത്രിയാണ് അഷ്ടമുടി സഹകരണ ആശുപത്രിയെന്ന് ആശുപത്രി പ്രസിഡന്റ് ജി.എസ്. ജയലാല്‍ പറഞ്ഞു.
മൂന്നു മേഖലകളില്‍ മാതൃകാപരമായ സേവനം നല്കിയ ആശുപത്രികളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. രോഗീസുരക്ഷയും ആന്റിബയോട്ടിക്കുകളുടെ നിയന്ത്രണവും, പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം കിടത്തിച്ചികിത്സകഴിഞ്ഞ് വീട്ടിലേക്കു പോയശേഷം രോഗിക്കു നല്കുന്ന സവിശേഷ സേവനങ്ങള്‍, പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം ചികിത്സയ്ക്കെത്തുന്ന ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും പരാതിരഹിതവുമായ ചികിത്സ ഉറപ്പാക്കുക തുടങ്ങിയ പ്രവര്‍ത്തങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. തിങ്കളാഴ്ച ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അഷ്ടമുടി സഹകരണ ആശുപത്രി പ്രസിഡന്റ് ജി.എസ്.ജയലാല്‍ എംഎല്‍എയും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജേക്കബ് ജോണും അവാര്‍ഡ് ഏറ്റുവാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: