കോട്ടയം: നഗരത്തിലെ ശുദ്ധജലവിതരണത്തിന് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ടാങ്കും പൈപ്പ്‌ലൈനും എത്തിയെങ്കിലും കിഫ്ബി പദ്ധതിയാണെന്ന് പ്രചാരണം. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെയാണ് പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതെങ്കിലും കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വരുത്താനാണ് ഇടതുപക്ഷത്തിന്റെ ശ്രമം.
എസ്എച്ച് മൗണ്ടിലും ഇഞ്ചേരിക്കുന്നിലുമായി രണ്ട് വാട്ടര്‍ ടാങ്കുകളായിരുന്നു നഗരത്തിലെ ശുദ്ധജലവിതരണ സംവിധാനത്തിനായി ഉപയോഗിച്ചിരുന്നത്. ഇവയ്‌ക്ക് രണ്ടിനും കൂടി 60,000 ലിറ്റര്‍ മാത്രമാണ് സംഭരണ ശേഷിയുള്ളത്. പുതുതായി പേരൂരില്‍ പണിത ടാങ്കിന് 90,000 ലിറ്റര്‍ സംഭരണ ശേഷിയുണ്ട്. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി വഴിയാണ് പുതിയ ടാങ്കും പൈപ്പ്‌ലൈനും എത്തിയത്. കേന്ദ്ര വിഹിതമുണ്ടെങ്കിലും സത്യം മറച്ചുവെച്ച് പൂര്‍ണമായും കിഫ്ബി പദ്ധതിയാക്കാനാണ് ശ്രമം.
ജല ലഭ്യത ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഉപഭോക്താക്കാള്‍ക്കും വിഹിതമുണ്ടെന്നിരിക്കിലും അതിനെ തമസ്‌കരിച്ചാണ് പദ്ധതിയെ സംസ്ഥാന സര്‍ക്കാരിന്റേതാക്കി മാറ്റുന്നത്. ഈ വാദങ്ങള്‍ക്കിടയിലും നഗരത്തിലെ ശുദ്ധജലവിതരണം തടസ്സത്തിലാണ്. 5 ദിവസം കഴിഞ്ഞിട്ടും പൂര്‍ണമായും വിതരണം സാധിച്ചിട്ടില്ല.
പൈപ്പലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വിതരണം തടസ്സപ്പെട്ടത്. വര്‍ഷങ്ങള്‍ പഴക്കം ചെന്ന പൈപ്പ്‌ലൈനുകളായിരുന്നു ഉണ്ടായിരുന്നത് അവ മാറ്റി പുതിയത് സ്ഥാപിക്കുന്നതില്‍ വന്ന കാലതാമസമാണ് ശുദ്ധജലവിതരണത്തില്‍ പാളിച്ച വരുത്തിയത്. നിലവില്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ശുദ്ധജലം ടാങ്കറുകളില്‍ എത്തിക്കുകയാണ്. ആഴ്ചയില്‍ മുന്നു ദിവസം വീതമാണ് ജലം എത്തിക്കുന്നത്. കുമാരനല്ലൂര്‍ ഭാഗങ്ങളില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും മുന്‍സിപ്പാലിറ്റി ഭാഗങ്ങളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലുമാണ് വിതരണം. കഴിഞ്ഞ ദിവസം വിതരണത്തിനായി പൈപ്പ്‌ലൈന്‍ തുറന്നുവിട്ടങ്കിലും മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് പൊട്ടുകയും വീണ്ടും വിതരണം തടസ്സപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: