ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും ഒമികോണ്‍ സ്ഥിരീകരിച്ചു. അയര്‍ലന്‍ഡ് സന്ദര്‍ശിച്ച് എത്തിയ 34 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നവംബര്‍ 27 നാണ് ഇയാള്‍ മുബൈ വഴി വിശാഖപട്ടണം വിമാനത്താവളത്തില്‍ എത്തിയത്. കോവിഡില്ലാ സര്‍ട്ടിഫിക്കറ്റുമായാണ് ഇയാള്‍ എത്തിയിരുന്നത്. വിശാഖപട്ടണത്ത് വച്ച് വീണ്ടും പരിശോധന നടത്തുമ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത് പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും രണ്ടായിരുന്നില്ല.
34 കാരനുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം, വിദേശത്ത് നിന്ന് ആന്ധയിലെത്തിയ പതിനഞ്ച് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക അയച്ചിരിക്കുകയാണ്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന ആറാമത്തെ സംസ്ഥാനമാണ് ആന്ധ്ര.
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 35 ആയി. ആന്ധ്രാപ്രദേശിലും ഛണ്ഡിഗഡിലും ഇന്ന് ഓരോ കേസുകള്‍ വീതം സ്ഥിരീകരിച്ചു. രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും മഹാരാഷ്ട്രയിലാണ്. 17 പേരില്‍ ഒമിക്രോണ്‍ കണ്ടെത്തിയതോടെ മഹാരാഷ്ട്രയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ടിപിആര്‍ കൂടിയ ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ, ആള്‍ക്കൂട്ട നിയന്ത്രണം, തുടങ്ങിയ നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ടിപിആര്‍ ഉയര്‍ന്ന 27 ജില്ലകളില്‍ കേരളത്തിലെ ഒമ്പത് ജില്ലകളുമുണ്ട്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പട്ടികയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: