തിരുവനന്തപുരം: സര്‍വകലാശാല ചട്ടലംഘങ്ങള്ക്ക് കൂട്ടുനിന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന ഉപ അധ്യക്ഷന്‍ ഡോ. കെഎസ്. രാധാകൃഷ്ണന്. മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ എഴുതിയ കത്ത് ചരിത്രസംഭവമാണ്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ നീക്കം ചെയ്യണമെന്ന് ഗവര്‍ണര്‍ പറഞ്ഞത് അഞ്ചു കാരണങ്ങളുടെ പേരിലാണെന്നും രാധാകൃഷ്ണന് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം പരിതാപകരമാണ്. അതിന്റെ പ്രധാനകാരണം അമിതമായ രാഷ്ട്രീയവല്‍ക്കരണമാണ്. അതുകൊണ്ട് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ കേരളത്തിന് പുറത്താണ് വിദ്യാഭ്യാസം തേടുന്നത്. സര്‍വകലാശാലയുടെ നിയമങ്ങളും ചട്ടങ്ങളും മറികടന്നു കൊണ്ടു പ്രവര്‍ത്തിക്കാന്‍ ചാന്‍സലറുടെ മേല്‍ സര്‍ക്കാര്‍ നിരന്തരമായ സമ്മര്‍ദ്ദം ചെലുത്തുന്നു.
അക്കാദമിക് മികവിനെക്കാള്‍ കക്ഷിരാഷ്ട്രീയ താല്പര്യങ്ങള്ക്കാണ് സര്‍ക്കാര്‍ പരമപ്രാധാന്യം നല്‍കുന്നത്. യുജിസി ചട്ടങ്ങളെ നിരന്തരം സര്‍ക്കാര്‍ ലംഘിക്കുന്നു. ചാന്‍സലറുടേയും കോടതികളുടേയും അധികാരം നിയമനിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ ചാന്സലറാകുന്നതാകും ഉചിതം എന്നാണ് ഗവര്‍ണര്‍ പറഞ്ഞതെന്നും മുന്‍ വൈസ്ചാന്സിലര് കൂടിയായ ഡോ. കെഎസ്. രാധാകൃഷ്ണന് കുറ്റപ്പെടുത്തി.
ഭരണത്തലവന് എന്ന നിലയില്‍ സര്‍ക്കാരിന്റെ ഉപദേശം ഭരണപരമായ കാര്യങ്ങളില്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. എന്നാല്‍, ചാന്‍സലര്‍ എന്ന നിലയില്‍ സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരമായ കാര്യങ്ങളിലുള്ള സ്വയംഭരണം സംരക്ഷിക്കാനുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല. സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കുക എന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയുമാണെന്ന് അദേഹം വ്യക്തമാക്കി.
ഈ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതില്‍ നിന്നും ഗവര്‍ണറെ നിരന്തരം തടസ്സപ്പെടുത്തുകയും നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാന്‍ ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു എന്ന കാര്യം ശരിയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്ന് കെഎസ്. രാധാകൃഷ്ണന് വ്യക്തമാക്കി.
അവര്‍ ഉടന്‍ സ്വമേധയാ രാജിവെക്കണം, അല്ലെങ്കില്‍ മുഖ്യമന്ത്രി അവരുടെ രാജി എഴുതി വാങ്ങണം. ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍, യുജിസി ചട്ടം സര്‍ക്കാര്‍ നിരന്തരം ലംഘിക്കുന്നു. സര്‍വകലാശാല നിയമങ്ങളില്‍ എന്തുതന്നെ പറഞ്ഞാലും യുജിസി ചട്ടത്തിനാണ് പ്രാമുഖ്യം എന്ന് സുപ്രീംകോടതി വിധിച്ച കാര്യവും മന്ത്രി മറന്നിരിക്കുന്നുവെന്നും അദേഹം പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: