ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെട്ട കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നഞ്ചപ്പസത്രം ഗ്രാമവാസികള്‍ക്ക് സമ്മാനം നല്കി തമിഴ്നാട് പോലീസ്. ഡിജിപി സി ശൈലേന്ദ്രബാബു നേരിട്ടെത്തിയാണ് അമ്പതിലധികം വരുന്ന തോട്ടം തൊഴിലാളികളായ നാട്ടുകാര്‍ക്ക് കമ്പിളി പുതപ്പുകള്‍ സമ്മാനമായി കൈമാറി.
അപകടം നടന്ന സ്ഥലത്ത് ആദ്യം എത്തിയത് ഗ്രാമവാസികളാണ്. വീട്ടിലെ പാത്രങ്ങളില്‍ വെള്ളവും മണ്ണും എത്തിച്ച് അവര്‍ പരമാവധി തീകെടുത്താന്‍ ശ്രമിച്ചിരുന്നു. സ്വന്തം വീട്ടിലെ പുതപ്പുകളിലു സാരികളിലും പൊതിഞ്ഞാണ് അപകടത്തില്‍പ്പെട്ടവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ശേഷമാണ് പോലീസ്, ഫയര്‍ ഫോഴ്സ് സംഘങ്ങള്‍ എത്തിയത്.
ഒരാളുടെ ജീവന് മാത്രമാണ് രക്ഷിക്കാനായതെങ്കിലും ഗ്രാമീണരുടെ രക്ഷാപ്രവര്‍ത്തനം രാജ്യ ശ്രദ്ധപിടിച്ചുപറ്റി. ഡിജിപിയില്‍ നിന്നും അവ ഏറ്റുവാങ്ങിയപ്പോള്‍ പലരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: