മാഡ്രിഡ്: പരിക്കില്‍ നിന്ന് മോചിതനായ ടെന്നീസ് ഇതിഹാസ താരം റാഫേല്‍ നദാല്‍ കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു. പരിക്കിനെ തുടര്‍ന്ന് കുറച്ചുകാലം മത്സര രംഗത്ത് നിന്ന് വിട്ടുനിന്ന നദാല്‍ ജനുവരിയില്‍ മെല്‍ബണില്‍ ആരംഭിക്കുന്ന എടിപി 250 ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
ഈ വര്‍ഷം ഓഗസ്റ്റിലാണ് നദാല്‍ അവസാനമായി കളിച്ചത്. സിറ്റി ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ ലോയ്ഡ് ഹാരിസിനോട് തോറ്റതിനുശേഷം റാഫേല്‍ മത്സരിച്ചിട്ടില്ല.
ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമാണ് റാഫേല്‍ നദാല്‍. നദാലിന് പുറമെ ലോക നാലാം നമ്പര്‍ കീ നിഷികോരി, മുന്‍ ലോക അഞ്ചാം നമ്പര്‍ കെവിന് ആന്ഡേഴ്സണ്, 2017 ലെ എടിപി ഫൈനല്‍സ് ചാമ്പ്യന്‍ ഗ്രിഗോര്‍ ദിമിത്രോവ് തുടങ്ങിയ താരങ്ങള്‍ അടുത്ത വര്‍ഷത്തെ എടിപി 250 ടൂര്‍ണമെന്റില്‍ മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: