കൊച്ചി : ഏകീകൃത കുര്‍ബാന ക്രമം കൊണ്ടുവരുന്നതില്‍ ഒരു രൂപതയ്ക്ക് മാത്രം ഇളവ് നല്‍കാനാവില്ലെന്ന് വത്തിക്കാന്‍. സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും നടപ്പിലാക്കണം. സീറോ മലബാര്‍ സിനജിന്റെ തീരുമാനം എല്ലാവര്ക്കും ബാധകമാണ്. ഒരു രൂപതയ്ക്കാ മാത്രം ഇളവ് നല്കാന് സാധിക്കില്ലെന്നും വത്തിക്കാന്‍ അറിയിച്ചു.
സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താന്‍ എറണാകുളം- അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന് നിര്‍ദ്ദേശം നല്കി. കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ നിന്നും ഇടവകകളെ പിന്തിരിപ്പിക്കരുത്. പുതിയ നിയമം എല്ലാവരും നടപ്പിലാക്കണമെന്നും വത്തിക്കാന്‍ ആവശ്യപ്പെട്ടു.
നവംബര്‍ 28 മുതല്‍ സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പിലായതാണ്. എന്നാല്‍ എറണാകുളം- അങ്കമാലി, ഇരിങ്ങാലക്കുട, ഫരീദാബാദ് അതിലൂപതകള് മാത്രം ഇതില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൗരസ്ത്യ തിരുസംഘം ഇത് സംബന്ധിച്ച് കര്‍ദ്ദിനാളിനും ബിഷപ്പ് ആന്റണി കരിയിലിനും കത്തയച്ചു. കാനന്‍ നിയമത്തിലെ 1538 വകുപ്പ് ബിഷപ്പ് കരിയില്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് വത്തിക്കാന്‍ വിമര്‍ശിച്ചു. സഭാ ആസ്ഥാനമായ എറണാകുളം മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പുതിയ രീതിയില്‍ കുര്‍ബാനയര്‍പ്പിച്ചിരുന്നു.
സഭയില്‍ നിലവിലുണ്ടായിരുന്ന മൂന്ന് വ്യത്യസ്ത കുര്‍ബാനയര്‍പ്പണ രീതികള്‍ സംയോജിപ്പിച്ചാണ് ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുര്‍ബാനയില്‍ വിശ്വാസപ്രമാണം മുതല്‍ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അള്‍ത്താരാഭിമുഖമായിട്ടായിരിക്കും. ബാക്കി ഭാഗം ജനാഭിമുഖവും. വര്‍ഷങ്ങള്‍ നീണ്ട എതിര്‍പ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കുന്നത്.
1999ല്‍ പുതുക്കിയ കുര്‍ബാന രീതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പല രൂപതകളിലും അംഗീകരിച്ചിരുന്നില്ല. വിശ്വാസികളുടെയും വൈദികരുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് എറണാകുളം അങ്കമാലി അതിരൂപത പുതുക്കിയ കുര്‍ബാന ക്രമം നടപ്പിലാക്കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: