Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘തളരരുത്; പോരാളിയായിരുന്നു നിങ്ങളുടെ അച്ഛന്‍’! കൃതികയെയും തരിണിയെയും ചേര്‍ത്തുപിടിച്ച് ഗീതിക

തന്റെ പ്രിയതമന്റെ മൃതദേഹ പേടകത്തിനു മുന്നില്‍ ഗീതിക മകള്‍ ആഷ്‌നക്കോപ്പം തലകുമ്പിട്ടു; ചുംബിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2021, 07:33 am IST
in India

ന്യൂദല്‍ഹി:  പ്രിയതമന് അന്തിമാജ്ഞലി അര്‍പ്പിക്കാനാണ്  ഗീതിക, മകള്‍ ആഷ്‌ന ക്കൊപ്പം പാലം വ്യോമത്താവളത്തിലെത്തിയത്. കണ്ണീരണിഞ്ഞു നിന്ന ഗീതിക, വിങ്ങിപ്പൊട്ടി നിന്ന കൃതികയെയും തരിണിയെയും  ചേര്‍ത്തുപിടിച്ചു; ‘തളരരുത്; പോരാളിയായിരുന്നു നിങ്ങളുടെ അച്ഛന്‍’!’ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.

ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനൊപ്പം മരിച്ച ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറുടെ ഭാര്യയാണ് ഗീതിക. കൃതികയയും തരിണിയയും ബിപിന്‍  റാവത്തിന്റെ മക്കളും.

പ്രിയതമന്റെ വേര്‍പാടില്‍ ദുഖം അണപൊട്ടുമ്പോഴും അഭിമാനവാക്കുകളോടെ ആശ്വാസം കണ്ടെത്താനാണ് ധീരജവാന്റെ പ്രിയപത്‌നി ശ്രമിച്ചത്. തന്റെ പ്രിയതമന്റെ മൃതദേഹ പേടകത്തിനു മുന്നില്‍ ഗീതിക മകള്‍ ആഷ്‌നക്കോപ്പം തലകുമ്പിട്ടു;  ചുംബിച്ചു.

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ദല്‍ഹി കാന്റില്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും.  മറ്റ് സൈനികരുടെ മൃതദേഹങ്ങള്‍ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.

ജനറല്‍ ബിപിന്‍ റാവത്തിന്റെ മൃതദേഹം രാവിലെ 9 മണിയോടെ ദല്‍ഹിയിലെ വസതിയില്‍ എത്തിക്കും. 11.30 മുതല്‍ പൊതുദര്‍ശനം. ഒരു മണിക്കൂര്‍ പൊതുജനങ്ങള്‍ക്കും ഒരു മണിക്കൂര്‍ സൈനികര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാം. 1.30 ന് ശേഷം ഡല്‍ഹി കാന്റിലെ ശ്മശാനത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കാരം.

ബ്രിഗേഡിയര്‍ എല്‍. എസ് ലിഡ്ഡറിന്റെ സംസ്‌കാരം രാവിലെ 9.30ന് ഡല്‍ഹി കാന്റില്‍ നടക്കും. മറ്റ് സൈനികരുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.  

രാത്രി എട്ട് മണിയോടെയാണ് പാലം വിമാനത്താവളത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മൃതദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തിച്ചത്.സൈനികരുടെ കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രിയപ്പെട്ടവര്‍ക്ക് കുടുംബാംഗങ്ങള്‍ കണ്ണീരോടെ വിടചൊല്ലി.

കരസേനാ മേധാവി ജനറല്‍ എം.എം.നരവനെ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.കെ. ചൗധരി എന്നിവര്‍ സംയുക്ത സേനാ മേധാവിക്ക് സല്യൂട്ട് നല്‍കി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പിന്നാലെയെത്തി. ഒന്‍പതു മണിയോടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ഓരോ പേടകത്തിനും മേല്‍ പൂക്കള്‍ വിതറി. സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ കൂപ്പുകൈകളോടെ നിന്ന അദ്ദേഹം അവരെ ആശ്വസിപ്പിച്ചു

Tags: ബിപിന്‍ റാവത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Defence

അരുണാചല്‍ പ്രദേശിലെ സൈനിക താവളത്തിന് ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര്; സംയുക്ത സൈനികമേധാവിക്ക് രാജ്യത്തിന്റെ ആദരം

India

ബിപിന്‍ റാവത്തിന്റെ പദ്മവിഭൂഷണ്‍ ഏറ്റുവാങ്ങി മക്കളായ തരുണിയും ക്രിതികയും; അഭിമാനമായി മലയാളി ശോശാമ്മ ഐപ്പ്; പദ്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് രാഷ്‌ട്രപതി

Kerala

സഹായത്തിന് സൈന്യം വേണം, എന്നാല്‍ പരമപുച്ഛം; സിപിഎം നിലപാടിന് വിമര്‍ശനം

Kerala

കൂനൂര്‍ അപകടം: വ്യോമസേന ഉദ്യോഗസ്ഥന്‍ എ. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ഇനിമുതല്‍ തൃശൂര്‍ താലൂക്ക് ഓഫീസില്‍ ക്ലര്‍ക്ക്; ജോലിയില്‍ പ്രവേശിച്ചു

India

ജനറല്‍ ബിപിന്‍ റാവത്തിന് പത്മ വിഭൂഷണ്‍; കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പത്മ ഭൂഷണ്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.