കൊച്ചി: ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ ഐസ്സന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനമായ എസ്സെന്‍ഷ്യ 11ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9 മണിമുതല്‍ നടക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറായ ഐസ്സന്‍ഷ്യ21ന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
2017, 2018, 2019 വര്‍ഷങ്ങളില്‍ എസ്സെന്‍ഷ്യ എറണാകുളത്ത് വെച്ച് നടക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ മൂലം പരിപാടി മുടങ്ങി. ഈ വര്‍ഷം കോവിഡ് നിയന്ത്രണങ്ങളില്‍ വന്ന ഇളവുകള്‍ക്കും നിലവിലുള്ള നിയന്ത്രണങ്ങള്‍ക്കും വിധേയമായി പരിപാടി നടത്തുന്നത്. മാനവികതയുടെ സുഗന്ധം പരക്കുന്ന സമൂഹം രൂപപ്പെടാന്‍ ആഗ്രഹിച്ചുകൊണ്ട് ‘ഹ്യൂമനിസം വൈറല്‍’ എന്ന തലവാചകമാണ് എസ്സന്‍ഷ്യ21ന് കൊടുത്തിട്ടുള്ളത്. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പ്രഭാഷകരാണ് എസ്സെന്‍ഷ്യയില്‍ പങ്കെടുന്നുണ്ട്.
രാവിലെ 9ന് പരിപാടി തുടങ്ങുന്നത് മെന്‍ഡലിസ്റ്റും മജീഷ്യനും, ട്രിക്ക്സ് എന്ന യ്യൂട്യൂബ് ചാനലിലൂടെ ദിവ്യാത്ഭുദങ്ങള്‍ എന്ന് അവകാശപ്പെടുന്ന കാര്യങ്ങളെ പൊളിച്ചടുക്കുയും ചെയ്യുന്ന ഫാസില്‍ ബഷീറിന്റെ ഷോയോടെയാണ്. എല്ലാ ഇസങ്ങള്‍ക്കും അപ്പുറത്താണ്, ഹ്യൂമനിസം എന്ന മുദ്രാവാക്യമാണ് ഐസ്സന്‍സ് ഗ്ലോബല്‍ ഉയര്‍ത്തുന്നത്. മതങ്ങളെ മാത്രം എതിര്‍ക്കുകയും മതേതര അന്ധവിശ്വാസങ്ങളോട് കണ്ണടക്കുകയും ചെയ്യുന്ന രീതി എസ്സെന്‍സ് ഒരിക്കലും പുലര്‍ത്താറില്ല. മാര്‍ക്സിസവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും അടക്കമുള്ള പ്രത്യയശാസ്ത്ര അന്ധവിശ്വാസങ്ങളെയും, സാമ്പത്തിക അന്ധവിശ്വാസങ്ങളെയും എസ്സെന്‍സ് തുറന്നു കാട്ടാറുണ്ട്. ഇത്തരം സെഷനുകള്‍ ഇത്തവണത്തെ എസ്സന്‍ഷ്യയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: