തൃശ്ശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി മയില്‍പ്പീലി നിറമുള്ള വയലിന്. തൃശ്ശൂര്‍ കോളങ്ങാട്ടുകര സ്വദേശി പ്രിയനാണ് സ്വന്തമായി നിര്‍മിച്ച ഇലക്ട്രിക്ക് വയലിന് സമര്‍പ്പിച്ചത്. കിള്ളിക്കുറിശ്ശിമംഗലം രമേഷിന്റെ കീഴില്‍ വര്‍ഷങ്ങളായി വയലിന് പഠിക്കുകയാണ് പ്രിയന്.
ഒന്‍പത് വര്‍ഷമായി ചെമ്പൈ സംഗീതോത്സവത്തില്‍ വയലിന് വാദകനായെത്തുന്നു. സ്വന്തമായി വയലിന് നിര്‍മ്മിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിക്കണമെന്നത് വലിയ മോഹമായിരുന്നു. 2019ല്‍ നിര്‍മാണം തുടങ്ങിയ വയലിന് ഇപ്പോഴാണ് പൂര്‍ത്തിയായത്. മരത്തടിയില്‍ ചിത്രപ്പണി ചെയ്യുന്ന കലാകാരന് കൂടിയാണ് പ്രിയന്. തേക്ക് തടിയിലാണ് ഇലക്ട്രിക്ക് വയലിന് നിര്‍മിച്ചത്. മയില്പ്പിലിയുടെ നിറവും പകര്‍ന്ന് മയില്‍പ്പീലി വയലിന് എന്ന പേരും നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: