ചേര്‍ത്തല: എസ്ഡിപിഐ അക്രമത്തിനിരയായവര്‍ക്ക് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടുകളുടെ ഗൃഹപ്രവേശം ഇന്ന്. കഴിഞ്ഞ ഫെബ്രുവരി 24ന് വയലാറില്‍ എസ്ഡിപിഐക്കാര് വധിച്ച ആര്‍എസ്എസ് നാഗംകുളങ്ങര ശാഖാ ഗടനായക് നാലാം വാര്‍ഡ് തട്ടാപറമ്പില്‍ നന്ദുകൃഷ്ണയുടെ കുടുംബത്തിനും അക്രമത്തില്‍ കൈയ്ക്ക് ഗുരുതര പരിക്കേറ്റ കടപ്പള്ളി കെ.എസ്. നന്ദുവിനുമാണ് സ്വയംസേവകരുടെ കൂട്ടായ്മയില്‍ ഭവനമൊരുക്കിയത്. 730 സ്ക്വയര്‍ ഫീറ്റ് വലിപ്പത്തില്‍ സിറ്റൗട്ട്, ഹാള്‍, രണ്ട് ബെഡ്റൂം, അടുക്കള, വര്‍ക്ക് ഏരിയ, ബാത്ത് റൂം ഉള്‍പ്പെയെുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ 11.50നും 12.15നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് പാലുകാച്ചല്‍. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഇരുവീടുകളുടേയും താക്കോല്‍ കൈമാറും. കഴിഞ്ഞ ഫെബ്രുവരി 24ന് വയലാര്‍ നാഗംകുളങ്ങര കവലയിലാണ് എസ്ഡിപിഐ അക്രമികള്‍ നന്ദുവിനെ വെട്ടിവീഴ്ത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തിയതിനെതിരെ എസ്ഡിപിഐ വയലാറില്‍ അക്രമം അഴിച്ചു വിടുകയായിരുന്നു.
പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. തടയാന്‍ ശ്രമിച്ച കെ.എസ്. നന്ദുവിന്റെ കൈ വെട്ടിമാറ്റി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാളത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷമാണ് നന്ദുവിന് തുന്നിച്ചേര്‍ത്ത കൈയുടെ ചലനശേഷി തിരിച്ചുകിട്ടിയത്. ഇരു കുടുംബങ്ങളേയും കൈപിടിച്ചുയര്‍ത്തുന്നതിനായി ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ധനസഹായം സ്വരൂപിച്ചിരുന്നു. നിരവധി പേരാണ് പങ്കാളികളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: