കരസേനയില്‍ 2022 ജൂലൈയില്‍ ആരംഭിക്കുന്ന 135-ാമത് ടെക്നിക്കല്‍ ഗ്രാഡുവേറ്റ് കോഴ്സില്‍ (ടിജിസി-135) പരിശീലനം നേടി ലഫ്റ്റനന്റ് ഓഫീസറാകാന്‍ സമര്‍ത്ഥരായ എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്ക് അവസരം. അവിവാഹിതരായ പുരുഷന്മാരെയാണ് പരിഗണിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയില്‍ 49 ആഴ്ചത്തെ പരിശീലനം നല്‍കും. പരിശീലന ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.
കൂടാതെ പരിശീലനകാലം പ്രതിമാസം 56100 രൂപ സ്റ്റൈപ്പന്റുണ്ട്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 56100-1,77,500 രൂപ ശമ്പളനിരക്കില്‍ ലഫ്റ്റനന്റായി നിയമിക്കുന്നതാണ്. നിരവധി ആനുകൂല്യങ്ങളും ലഭിക്കും.
ആകെ 40 ഒഴിവുകളാണുള്ളത്. ഓരോ എന്‍ജിനീയറിംഗ് സ്ട്രീമിലും ലഭ്യമായ ഒഴിവുകള്‍ ഇപ്രകാരമാണ്- സിവില്‍/ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ ടെക്നോളജി-9, ആര്‍ക്കിടെക്ചര്‍-1, മെക്കാനിക്കല്‍-5, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്-3, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/കമ്പ്യൂട്ടര്‍ ടെക്നോളജി/എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്-8, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-3, ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍-1, ടെലികമ്മ്യൂണിക്കേഷന്‍-1, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍-2, ഏയ്റോനോട്ടിക്കല്‍/ഏയ്റോസ്പേസ്/ഏവിയോണിക്സ്-1, ഇലക്ട്രോണിക്സ്-1, ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍-1, പ്രൊഡക്ഷന്‍-1, ഇന്‍ഡസ്ട്രിയല്‍/ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിംഗ്/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗ് ആന്റ് മാനേജ്മെന്റ്-1, ഒപ്ടോ ഇലക്ട്രോണിക്സ്-1, ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്-1.
ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ജിനീയറിംഗ് ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2022 ജൂലൈ ഒന്നിനകം യോഗ്യത തെളിയിച്ചാല്‍ മതി. പ്രായപരിധി 2022 ജൂലൈ 20-27 വയസ്. 1995 ജൂലൈ രണ്ടിനും 2002 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. ഭാരത പൗരന്മാര്ക്കാണ് അപേക്ഷിക്കാവുന്നത്. ഫിസിക്കല്‍/മെഡിക്കല്‍ ഫിറ്റ്നസുള്ളവരാകണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി ജനുവരി 4 നകം സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍വ്വീസസ് സെലക്ഷന് ബോര്‍ഡ് (എസ്എസ്ബി) ബാംഗ്ലൂര്‍, ഭോപ്പാല്‍, അലഹബാദ്, കപൂര്‍ത്തല (പഞ്ചാബ്) കേന്ദ്രങ്ങളില്‍വച്ച് സൈക്കോളജിക്കല്‍/ഗ്രൂപ്പ് ടെസ്റ്റിംഗ്/ഇന്റര്‍വ്യു നടത്തിയാണ് സെലക്ഷന് കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: