കോട്ടയം: വിപണിയിലെ പച്ചക്കറി വില നിയന്ത്രിക്കാന്‍ ഹോട്ടികോര്‍പ്പ് വഴി കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായി. പച്ചക്കറിയുടെ വില പിപണിയില്‍ വാണം പോലെ കുതിക്കുകയാണ്. നാമമാത്രമായ പച്ചക്കറി മാത്രമാണ് ഹോര്‍ട്ടികോർപ്പിന്റെ സ്റ്റാളുകള്‍ വഴി വില്‍പ്പന നടത്തുന്നത്. ഇതുമൂലം പൊതുവിപണിയില്‍ പച്ചക്കറി വില കുതിച്ചുയരുകയാണ്.
വിപണിയില്‍ എറ്റവും വിലക്കുറവ് ഉണ്ടായിരുന്ന വെള്ളരിക്ക, പടവലങ്ങ, വഴുതനങ്ങ തുടങ്ങിയവയ്ക്കും കിലോയിക്ക് അമ്പതു രൂപക്ക് മുകളിലാണ് വില. തക്കാളിക്ക് കിലോയിക്ക് നൂറ്റി ഇരുപതു രൂപയാണ് വില. മുരിങ്ങക്കോലിന് കിലോയിക്ക് നൂറ്റി എഴുപതു രൂപയാണ്.
നിലവില്‍ നെല്ലിക്ക, നാരങ്ങ എന്നിവയ്ക്ക് മാത്രമാണ് വിലക്കുറവ് ഉളളത്. വിപണിയില്‍ ഇടപെടല്‍ നടത്തുമെന്ന് പറയുന്ന സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പ് വഴി വളരെ കുറച്ച് പച്ചക്കറികളാണ് എത്തിക്കുന്നത്. അതും എത്തിയാല്‍ ജീവനക്കാരോ അവരോട് അടുപ്പമുള്ളവരോ വാങ്ങുന്നു. നിലവില്‍ സാധാരണക്കാര്‍ക്ക് സര്‍ക്കാരിന്റെ ഈ സംഭരണം കൊണ്ട് യാതൊരു പ്രയോജനവുമില്ല.
ജില്ലയില്‍ സപ്ലൈകോ ഓഫീസിന് സമീപത്തുള്ള ചെറിയ മുറിയിലാണ് ഹോര്‍ട്ടിക്കോര്‍പ്പ് ഗോഡൗണ്‍. ഇവിടെ ഒരു ദിവസം 50 കിലോ പച്ചക്കറി മാത്രമാണ് ആകെ എത്തുന്നത്. പൊതുവിപണിയില്‍ നിന്ന് 20 രൂപയുടെ വ്യത്യാസമാണ് ഹോര്ട്ടിക്കോര്പ്പിലുള്ളത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ പച്ചക്കറി ഇവിടെ നിന്ന് ലഭിക്കുന്നുമില്ല.
കൂടുതല്‍ പച്ചക്കറികള്‍ സംഭരിക്കാനുള്ള സംവിധാനവും ഇവിടെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: