Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പെര്‍ഫെക്ട് ‘പൂള്‍’ ; ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആറു മത്സരങ്ങളിലും ലിവര്‍പൂളിന് വിജയം

സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ഡി യില്‍ ഒന്നാം സ്ഥാനം നേടി. അവസാന മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ തോല്‍പ്പിച്ചു. ടോണി ക്രൂസും മാര്‍കോ അസന്‍സിയോയുമാണ് ഗോളുകള്‍ നേടിയത്. ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും വിജയിക്കുന്ന ആദ്യ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമെന്ന റെക്കോഡ് ലിവര്‍പൂളിന് സ്വന്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 11:32 pm IST
in Football
ചാമ്പ്യന്‍സ് ലീഗില്‍ എസി മിലാനെതിരായ മത്സരത്തില്‍ ലിവര്‍പൂളിന്റെ ഡിവോക് ഒറിജി ഗോള്‍ നേടുന്നു

ചാമ്പ്യന്‍സ് ലീഗില്‍ എസി മിലാനെതിരായ മത്സരത്തില്‍ ലിവര്‍പൂളിന്റെ ഡിവോക് ഒറിജി ഗോള്‍ നേടുന്നു

ലണ്ടന്‍: ആദ്യ റൗണ്ടിലെ ആറു മത്സരങ്ങളിലും വിജയിച്ച് ലിവര്‍പൂളും, അയാക്‌സും ഗ്രൂപ്പ് ജേതാക്കളായി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ബി യിലെ അവസാന മത്സരത്തില്‍ എസി മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ഇതോടെ  അവര്‍ ആറു മത്സരങ്ങളില്‍ പതിനെട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും വിജയിക്കുന്ന ആദ്യ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമെന്ന റെക്കോഡ് ലിവര്‍പൂളിന് സ്വന്തമായി.  

എസി മിലാനെതിരായ മത്സരത്തില്‍ ലിവര്‍പൂള്‍ പിന്നില്‍ നിന്ന് പൊരുതിക്കയറുകയായിരുന്നു. നോക്കൗട്ടിലേക്കു കുതിക്കാന്‍ വിജയം അനിവാര്യമായിരുന്ന എസി മിലാന്‍ 28-ാം മിനിറ്റില്‍ ഫികായോ ടോമോറിയുടെ ഗോളില്‍ ലീഡ് എടുത്തു. എന്നാല്‍, എട്ട് മിനിറ്റുകള്‍ക്ക് ശേഷം ലിവര്‍പൂള്‍ മുഹമ്മദ് സലയുടെ ഗോളില്‍ മിലാനൊപ്പം എത്തി. ഈ സീസണില്‍ എല്ലാ ലീഗിലുമായി സല നേടുന്ന ഇരുപതാം ഗോളാണിത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒറിജി നിര്‍ണായക ഗോളിലൂടെ ലിവര്‍പുളിന് വിജയം സമ്മാനിച്ചു. ഈ തോല്‍വിയോടെ എസി മിലാന്‍ നോക്കൗട്ട് കാണാതെ പുറത്തായി.  

മറ്റൊരു മത്സരത്തില്‍ പോര്‍ട്ടോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുക്കി അത്‌ലറ്റിക്കോ മാഡ്രിഡ് ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടില്‍ പ്രവേശിച്ചു.  ഡച്ചു ടീമായ അയാകസ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് സ്‌പോര്‍ടിങ്ങിനെ തോല്‍പ്പിച്ചു. ആറു മത്സരങ്ങളില്‍ അയാക്‌സിന്റെ ആറാം വിജയമാണിത്. ഇതോടെ പതിനെട്ട് പോയിന്റുമായി അവര്‍ ഗ്രൂപ്പ് സി ചാമ്പ്യന്മാരായി.  

സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ഡി യില്‍ ഒന്നാം സ്ഥാനം നേടി. അവസാന മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ തോല്‍പ്പിച്ചു. ടോണി ക്രൂസും മാര്‍കോ അസന്‍സിയോയുമാണ് ഗോളുകള്‍ നേടിയത്.  

ഗ്രൂപ്പ് എ യില്‍ നിന്ന് നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച പാരീസ് സെന്റ് ജര്‍മന്‍(പിഎസ്ജി) അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ക്ലബ്ബ് ബ്രൂഗ്ഗെയെ തോല്‍പ്പിച്ചു. പിഎസ്ജിക്കായി സൂപ്പര്‍ സ്റ്റാറുകളായ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും ഇരട്ട ഗോള്‍ നേടി. എംബാപ്പെ രണ്ട് ഗോള്‍ നേടിയതോടെ ചാമ്പ്യന്‍സ് ലീഗില്‍ മുപ്പത് ഗോളുകളായി. ചാമ്പ്യന്‍സ് ലീഗില്‍ മുപ്പത് ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഇരുപത്തിമൂന്നുകാരനായ എംബാപ്പെ.  

ഗ്രൂപ്പ് എ യിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആര്‍ബി ലീപ്‌സിഗിനോട് തോറ്റു. തോറ്റെങ്കിലും സിറ്റി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി. ആറു മത്സരങ്ങളില്‍ അവര്‍ക്ക് 12 പോയിന്റ് ലഭിച്ചു. പിഎസ്ജിക്കാണ് രണ്ടാം സ്ഥാനം. അവര്‍ക്ക് ആറു മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റു കിട്ടി.  

Tags: londonലിവര്‍പൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലവ് ജിഹാദ്: ലണ്ടനിൽ പാകിസ്താനി ഗ്രൂമിംഗ് സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കൗമാരക്കാരിയെ സിഖുകാർ രക്ഷപ്പെടുത്തി വീട്ടുകാരെ ഏൽപ്പിച്ചു

World

ലണ്ടനില്‍ ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി ഖാലിസ്ഥാന്‍ തീവ്രവാദികള്‍

World

ഫലസ്തീന്‍ സമരത്തെ അനുകൂലിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്ത ഗ്രെറ്റ തുംബെര്‍ഗ് ലണ്ടനില്‍ അറസ്റ്റില്‍

Kottayam

ചങ്ങനാശേരി സ്വദേശിനി ഡാറ്റാ അനലിസ്റ്റ് ലണ്ടനില്‍ ചികില്‍യിലിരിക്കെ മരിച്ചു

World

ലണ്ടനിൽ ഗാന്ധി പ്രതിമ പെയിൻ്റടിച്ച് വികൃതമാക്കി; അഹിംസയുടെ പരമ്പര്യത്തിന് നേരെയുള്ള ആക്രമണം: ഇന്ത്യൻ ഹൈക്കമ്മിഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.