ന്യൂദല്‍ഹി: ഗ്രാമപ്രദേശങ്ങള്‍ക്കുള്ള ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമിന് (പിഎംഎവൈ-ജി) 2024 മാര്‍ച്ച് വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് പദ്ധതിക്ക് മൂന്ന് വര്‍ഷത്തേക്ക് കൂടി അനുമതി നല്‍കിയത്.
ഗ്രാമങ്ങളില്‍ ടോയ്ലറ്റും വൈദ്യുതിയും ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ‘പക്ക’ വീടുകള്‍ നല്‍കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 2016ല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തുടനീളം 2.95 കോടി വീടുകള്‍ നിര്‍മിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ഇതില്‍ 1.65 കോടി വീടുകള്‍ 2021 നവംബര്‍ വരെ നിര്‍മിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ മന്ത്രിസഭാ യോഗത്തനു ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചു.
ശേഷിക്കുന്ന വീടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പദ്ധതിയുടെ വിപുലീകരണത്തിന് 2.17 ലക്ഷം കോടി രൂപ ചിലവാകും. ഇതില്‍ 1.43 ലക്ഷം കോടി രൂപ കേന്ദ്ര വിഹിതമായി നല്‍കുമെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. 2024 മാര്‍ച്ച് വരെയുള്ള പദ്ധതിയുടെ തുടര്‍ച്ച, പിഎംഎവൈജിക്ക് കീഴിലുള്ള 2.95 കോടി വീടുകളുടെ മൊത്തത്തിലുള്ള ലക്ഷ്യത്തിനുള്ളില്‍ ബാക്കിയുള്ള 155.75 ലക്ഷം വീടുകള്‍ക്കും ഗ്രാമങ്ങളില്‍ ‘എല്ലാവര്ക്കും വീട്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളുള്ള പക്കാ വീടുകള്‍ നിര്‍മ്മിക്കുന്നതിന് സഹായം നല്‍കുമെന്ന് ഉറപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: