ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവാത്തും ഭാര്യയും ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ വ്യോമസേന. അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനുമിടയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
വിവരം അറിഞ്ഞെത്തിയ സൈന്യം സംഭവ സ്ഥലം സീല്‍ ചെയ്തു. നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും 80% ഏറെ പൊള്ളലുകളുമായി രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് വ്യക്തമാക്കി.
എന്നാല്‍, റാവത്തിന്റേയും ഭാര്യയുടേയും അവസ്ഥ സംബന്ധിച്ച ഔദ്യോഗിക വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: