കോഴിക്കോട്: മതരീതിയിലുള്ള ചികിത്സയ്ക്കിടെ കല്ലാച്ചി സ്വദേശിനി നൂര്ജഹാന് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ജമാലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ബന്ധുക്കള്‍. ഇതിന് മുമ്പ് നൂര്‍ജഹാന്റെ മകളും മരിച്ചത് സമാനരീതിയിലാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രോഗിയായിരുന്ന മകള്‍ക്ക് അന്ന് ചികിത്സ നല്കാന് ജമാല്‍ തയാറായില്ല. പകം മത ചികിത്സ നല്‍കുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആലുവയിലെ മത ചികിത്സാ കേന്ദ്രത്തില്‍വെച്ച് നൂര്ജഹാന് മരിച്ചത്. പിന്നാലെ ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആധുനിക ചികിത്സ നല്കാന് ഭര്‍ത്താവും മക്കളും തയ്യാറായില്ലെന്ന് നൂര്‍ജഹാന്റെ മാതാവും, ബന്ധുവും വളയം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
നൂര്‍ജഹാന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. വടകര താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വളയം പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമായിരിക്കും പോസ്റ്റ്മോര്‍ട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: