ന്യൂദല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യസാധ്യതകള്‍ക്ക് അവസാനം കുറിച്ച് പാര്‍ട്ടികള്‍ തമ്മിലുള്ള വാക്പോര്. ഇത്തവണ കോണ്‍്ഗ്രസ് മത്സരത്തിലേയില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. പൂജ്യം സീറ്റുകളായിരിക്കും അവര്‍ക്ക് ലഭിക്കുകയെന്നും അഖിലേഷ് പരിഹസിച്ചു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയങ്ക വദ്ര.
നമുക്ക് കാണാം എന്നായിരുന്നു പ്രിയങ്കയുടെ അഖിലേഷിനോടുള്ള മറുപടി. അദേഹം ജ്യോത്സ്യനാണെന്ന് തോന്നുന്നു. അതാണ് ഇത്തരത്തില്‍ പ്രവചിക്കുന്നതെന്നും പ്രിയങ്ക തിരിച്ചടിച്ചു. പരസ്യത്തിന് വേണ്ടിയാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും അഖിലേഷ് പരിഹസിച്ചിരുന്നു.
2017 ല്‍ ഒരു മനസ്സോടെ ഒരു മുന്നണിയായി മത്സരിച്ചവരാണ് ഇത്തരത്തില്‍ തമ്മിലടിക്കുന്നത്. അവസാന ഘട്ടത്തിലെങ്കിലും ഇരുപാര്‍ട്ടികളും കൈകോര്‍ക്കുമെന്ന ബിജെപി വിരുദ്ധരുടെ മനക്കോട്ട തകര്‍ത്തിരിക്കുകയാണ് നേതാക്കള്‍ തമ്മിലുള്ള വാക്പോര്.
2017 തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 312 നേടിയാണ് ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയത്. ഒന്നിച്ച് മത്സരിച്ച് എസ്പിക്കും കോണ്‍ഗ്രസിനും 47 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. ഒറ്റയ്ക്ക് മത്സരിച്ച ബിഎസ്പി 19 സീറ്റിലും ഒതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: