ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള സിഖ് വിരുദ്ധ കലാപത്തിന് നേതൃത്വം നല്കിയ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി. ദല്‍ഹിയിലെ റൗസ് അവന്യൂ കോടതിയാണ് ഇദ്ദേഹത്തിനെതിരായ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയത്. കോടതി ഡിസംബര്‍ നാല് ശനിയാഴ്ച ഉത്തരവിട്ടെങ്കിലും ഡിസംബര്‍ 6 തിങ്കളാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
1984ലാണ് ദല്‍ഹിയില്‍ സിഖ്കാര്‍ക്കെതിരെ ലഹളയും കൂട്ടക്കൊലയും അരങ്ങേറിയത്. പടിഞ്ഞാറന്‍ ദല്‍ഹിയിലെ സരസ്വതിവിഹാറില് വെച്ചാണ് 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ സജ്ജന്‍കുമാര്‍ ഒരു സിഖുകാരനെയും അയാളുടെ മകനെയും കൊന്നതെന്ന് പ്രത്യേക എംപി-എംഎല്‍എ ജഡ്ജി എം.കെ. നാഗ്പാല്‍ പറഞ്ഞു. ‘അതുകൊണ്ട്, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, ഈ കോടതി കുറ്റക്കാരനെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാമെന്ന അഭിപ്രായം പരിഗണിക്കുകയാണ്’
കൊലക്കുറ്റത്തിന് സമാനമായ മനപൂര്‍വ്വമായ നരഹത്യ ചുമത്തി കുറ്റം ചാര്‍ത്താനുള്ള മതിയായ രേഖകള്‍ കോടതിയുടെ പക്കലുണ്ടെന്നും ജഡ്ജി പറഞ്ഞു. സജ്ജന്കുമാറിനെതിരെ കൊലപാതകം, ലഹള, നിയമവിരുദ്ധമായി കൂട്ടംചേരല്‍, തീവെയ്പ്, മനപൂര്‍വ്വമായ നരഹത്യ, സ്വമേധയ ഉപദ്രവിക്കല്‍, കളവ് എന്നീ കുറ്റങ്ങള്‍ ചാര്്ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: