കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരിന് സ്വീകാര്യം താലീബാന് മോഡലെന്ന് വിമര്‍ശിച്ച് കെ സുരേന്ദ്രന്. ശബരിമലയില്‍ ഹിന്ദുവിനെതിരെ നിലകൊണ്ടപ്പോള്‍ വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗ് അടക്കമുള്ള വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുകയാണ്. എല്ലാ തീരുമാനങ്ങളിലും ജനങ്ങളെ വിവേചനത്തിലൂടെ കാണുന്ന പിണറായി സര്‍ക്കാര്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.
സമ്മര്‍ദ്ദ ശക്തികളുടെ ഇടപെടലാണ് പിണറായി വിജയന്റെ എല്ലാ തീരുമാനങ്ങളിലും കാണുന്നത്. വര്‍ഗീയ ശക്തികളുടെ താല്പര്യം മുന്‍നിര്‍ത്തി വോട്ടുബാങ്ക് ലക്ഷ്യംവെച്ചാണ് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. തലശ്ശേരിയില്‍ ബിജെപിക്കാരെ അറസ്റ്റ് ചെയ്തപ്പോള്‍ കൊച്ചുകുട്ടികളുടെ മേല്‍ ഭീകരവാദികള്‍ ബാബറി ബാഡ്ജ് കുത്തിയത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
തീരുമാനങ്ങളില്‍ ആത്മാര്‍ത്ഥതയില്ലാതെ തൊലിക്കട്ടിയുടെ കാര്യത്തില്‍ പിണറായി വിജയന് കണ്ടാമൃഗത്തെ തോല്‍പ്പിക്കുകയാണെന്നും അദഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: