ന്യൂദല്‍ഹി: പത്മശ്രീ ജേതാവും അധ്യാപകനുമായ നന്ദ മാസ്റ്ററിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദേഹത്തിന്റെ വിയോഗം തന്നെ വേദനിപ്പിക്കുന്നു. വിദ്യാഭ്യാസം ജനങ്ങളില്‍ പ്രചരിപ്പിക്കുന്നതിനായി അദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ തലമുറകള്‍ ഓര്‍ക്കുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
ആഴ്ചകള്‍ക്ക് മുമ്പ് നടന്ന പത്മ അവാര്‍ഡ് ദാന ചടങ്ങില്‍ അദേഹം രാജ്യത്തെ ഓരോ പൗരന്റേയും ശ്രദ്ധയും ആദരവുംപിടിച്ചു പറ്റിയതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഈ വര്‍ഷം നംബറിലാണ് അദേഹം രാഷ്ട്രപതിയില്‍ നിന്നും പത്മശ്രീ സ്വീകരിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തെയും സാമൂഹിക രംഗത്തേയും സംഭാവന കണക്കിലെടുത്താണ് രാജ്യം നന്ദകിഷോര്‍ പ്രുസ്തി എന്ന നന്ദമാസ്റ്ററിന് ബഹുമതി നല്കി ആദരിച്ചത്.
തന്റെ ജീവിതം മുഴുവന്‍ ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ ഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്കാന് അദേഹം ഉഴിഞ്ഞുവെച്ചു. കുടുംബത്തിലെ സാമ്പത്തിക പാരാധീനകള് കാരണം പഠനം നിര്‍ത്തേണ്ടി വന്ന തന്റെ അവസ്ഥ തന്റെ നാട്ടിലെ ആര്‍ക്കും വരരുതെന്ന് അദേഹം പ്രതിജ്ഞയെടുത്തു. ഗ്രാമത്തില്‍ നൂറ് ശതമാനം സാക്ഷരത ഉറപ്പ് വരുത്താന്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ അദേഹം പ്രവര്‍ത്തിച്ചു.
പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്ന വേളയില്‍ അദേഹം രാഷ്ട്രപതിയെ ആശിര്‍വദിക്കുന്ന രംഗങ്ങള്‍ വൈറല്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: