മുംബൈ: ചെറിയൊരു തര്‍ക്കത്തിന്റെ പേരില്‍ 22 കാരനായ ശ്യാം റാത്തോഡിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഷേഖ് സാദിക്, സയ്യിദ് ഹഫീസ്, സിറാജുദ്ദീന് എന്നിവരെ പൊലീസ് പിടികൂടി. പട്ടാപ്പകല്‍ മഹാരാഷ്ട്രയിലെ യവത്മാളിലാണ് സംഭവം.
ശ്യാം ഒരു ടു വീലറില്‍ കാളി ദൗലത്ഖാന്‍ ബസ് സ്റ്റാന്റ് പരിസരത്ത് യാത്ര ചെയ്യുകയായിരുന്നു. തടഞ്ഞുനിര്ത്തില് കത്തിയും വാളുകളും ഉപയോഗിച്ച് അക്രമികള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കുടല് വരെ അറ്റുപോയി. ശ്യാം സംഭവസ്ഥലത്ത് മരിച്ചു.
പ്രതികളെ പിടികൂടാതെ ശ്യാമിന്റെ ശവശരീരം അടക്കം ചെയ്യില്ലെന്ന് വീട്ടുകാര്‍ വാശിപിടിച്ചതോടെ ഗത്യന്തരമില്ലാതെയാണ് പൊലീസ് നാല് പ്രതികളെ പിടികൂടിയത്. 42 കാരന് ഷേഖ് സാദിക്, 28 കാരന് സയ്യിദ് ഹഫീസ്, 20 കാരന് സിറാജുദ്ദീന്, മുഖിമൊദ്ദീന് റഫിഖുദ്ദീന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശ്യാമിന്റെ ബൈക്ക് ഈ അക്രമികളില്‍ ഒരാളുടെ ദേഹത്ത് തട്ടിയതില്‍ നിന്നാണ് തര്‍ക്കം തുടങ്ങിയത്. വൈകാതെ അക്രമികള്‍ സംഘം ചേര്‍ന്ന് ശ്യാമിനെ വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു.
കാളി ദൗലത്ഖാന്‍ പ്രദേശം അക്രമാസക്തമായ പ്രദേശമാണ്. ഇവിടെ ഇപ്പോള്‍ 144 പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: