സിയാച്ചിന്‍: പാകിസ്ഥാന് സേനയുടെ ഹെലികോപ്റ്റര്‍ തിങ്കളാഴ്ച സിയാച്ചിനില്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. മേജര്‍ ഇര്ഫാന് ബെര്‍ച്ച, മേജര്‍ റാസ സീഷന്‍ ജഹാന്‍സേബ് എന്നിവര്‍ക്കാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ ദാരുണാന്ത്യമുണ്ടായത്. സംഭവസ്ഥലത്തേയ്ക്ക് പാകിസ്ഥാന് രക്ഷാഹെലികോപ്റ്ററുകളും തിരച്ചില്‍ സംഘവും എത്തിയിട്ടുണ്ടെനാണ് റിപ്പോര്‍ട്ടുകള്‍.
അപകടകാരണം ഇതുവരെയും വ്യക്തമല്ലെന്ന് പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ്(ഐഎസ്പിആര്‍) അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തില്‍ സമാനമായ ഒരു സംഭവത്തില്‍ പാകിസ്ഥാന് ആര്‍മി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ മൂലം തകര്‍ന്നുവീണു. സംഭവത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
1980കള്‍ മുതല്‍ പാക്കിസ്ഥാനും ഇന്ത്യയും സൈന്യത്തെ വിന്യസിച്ചിരിക്കുന്ന ഈ പ്രദേശം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമികളില്‍ ഒന്നാണ്. ഓപ്പറേഷന് മേഘദൂത് (1984) ആരംഭിച്ചതിന് ശേഷം കഴിഞ്ഞ 37 വര്‍ഷത്തിനിടെ 11,000 ഇന്ത്യന്‍ സൈനികരും ഉദ്യോഗസ്ഥരും ഈ മേഖലയില്‍ വീരമൃത്യുവരിച്ചു. ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ മുന്‍തൂക്കം നല്കിയ സാള്‍ട്ടോറോ ശ്രേണിയ്ക്കൊപ്പം ഇന്ത്യന്‍ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനാണ് ഓപ്പറേഷന് ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ കീഴിലാണ് ഹിമാനിയിലെ പ്രധാന ചുരങ്ങളും വരമ്പുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: