യാങ്കൂണ്‍: മ്യാന്മര് നേതാവ് ഓങ് സാന്‍ സൂചി വീണ്ടും തടവറയിലേക്ക്. കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് നാലു വര്‍ഷത്തേക്കാണ് സൂചിയെ കോടതി ശിക്ഷിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനു രണ്ട വര്‍ഷവും ഇതിനും കലാപത്തിനും പ്രേരണ നല്‍കിയതിനു രണ്ടു വര്‍ഷവുമാണു സൂചിക്കുള്ള ശിക്ഷ.
മുന്‍ പ്രസിഡന്റ് വിന് മിന്റിനും സമാനരീതിയിലുള്ള ശിക്ഷ നല്‍കിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി ഒന്നിനു സൈന്യം അധികാരം പിടിച്ചതിന് പിന്നാലെയാണ സൂചിക്കെതിരായ നടപടികള്‍ക്ക വീണ്ടും തുടക്കമിട്ടത്. സൂചിക്കെതിരായ ആദ്യം രജിസ്റ്റര്‍ ചെയത കേസുകളിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. എന്നാല്‍, മറ്റ കേസുകളിലും സൂചിക്കെതിരായി കോടതി ഉത്തരവ് പുറത്തു വന്നാല്‍ അവര്‍ ഇനിയും വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരും. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് ഓങ് സാന്‍ സൂചിക്ക് ഭരണം നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ഇവരെ തടവിലാക്കിയിരുന്നു. വിവിധ കുറ്റങ്ങള്‍ ചുമത്തി ഒരു ഡസനിലേറെ കേസുകളാണ് സൂചിക്കെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
83% വോട്ടുകള്‍ നേടി സൂചിയുടെ കക്ഷിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വന്‍വിജയം നേടിയ കഴിഞ്ഞ നവംബറിലെ എട്ടിലെ പൊതുതിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ചാണു പട്ടാളം ഭരണം പിടിച്ചത്. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയന് സോളിഡാരിറ്റി, ഡവലപ്മെന്റ് പാര്‍ട്ടി എന്നിവയ്ക്ക് 476 സീറ്റില്‍ ആകെ 33 സീറ്റ് മാത്രമാണു ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സൂചിയുടെ നേതൃത്വത്തിലുളള പാര്‍ട്ടിയാണ വിജയിച്ചതെങ്കിലും ഇത അംഗീകരിക്കാന്‍ സൈന്യം തയാറായിരുന്നില്ല. തുടര്‍ന്ന് സൈന്യം മ്യാന്മറിന്റെ അധികാരം പിടിക്കുകയും സൂചിയെ തടവിലാക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്നാണ സൂചിക്കെതിരായ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: