കേരള പബ്ലിക് സര്‍വീസ് കമ്മീഷന് കാറ്റഗറി നമ്പര്‍ 549/2021 മുതല്‍ 592/2021 വരെയുള്ള വിവിധ തസ്തികകളില്‍ റിക്രൂട്ട്മെന്റിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം നവംബര്‍ 30 ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ www.keralapsc.gov.in ലിങ്കിലും ലഭ്യമാണ്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി സമര്‍പ്പിക്കാം. ജനുവരി 5വരെ അപേകക്ഷകള് സ്വീകരിക്കും.തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-
ജനറല്‍ റിക്രൂട്ട്മെന്റ്:
ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് ലിമിറ്റഡ്), ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. ശമ്പള നിരക്ക് 9190-15780 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത- എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായം 18-36 വയസ്.
ലോവര്‍ ഡിവിഷന് ക്ലര്‍ക്ക്/ബില്‍ കളക്ടര്‍ (കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ്), ശമ്പള നിരക്ക് 19000-43600 രൂപ (പരിഷ്കരണത്തിന് മുമ്പുള്ളത്). ജില്ലാതല ഒഴിവുകള്‍- തിരുവനന്തപുരം-3, പത്തനംതിട്ട-1, എറണാകുളം-1, തൃശൂര്‍-1, പാലക്കാട്-1, കോഴിക്കോട്-13, വയനാട്-1, കണ്ണൂര്‍-2, കാസര്‍ഗോഡ്-1. കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ലാസ്റ്റ് ഗ്രേഡ്/ലോ പെയിഡ് ജീവനക്കാരില്‍നിന്നും നേരിട്ടുള്ള നിയമനം. യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ (ടൗണ്‍ ആന്റ് കണ്ട്രി പ്ലാനിംഗ്), ശമ്പള നിരക്ക് 55200-115300 രൂപ. ഒഴിവുകള്‍-3. യോഗ്യത- ടൗണ്‍ ആന്റ് കണ്ട്രി പ്ലാനിംഗ്/റീജിയണല്‍ പ്ലാനിംഗ്/സിറ്റി പ്ലാനിംഗില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം/ഡിപ്ലോമ. അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫിസിക്കല്‍ പ്ലാനിംഗ് ബിരുദം. പ്രായം 18-36 വയസ്.
അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍) (ഇറിഗേഷന്‍), ശമ്പള നിരക്ക് 55200-115300 രൂപ. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. യോഗ്യത- ബിഇ/ബിടെക് (മെക്കാനിക്കല്‍)/തത്തുല്യം. പ്രായം 20-40 വയസ്.
സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്), ശമ്പള നിരക്ക് 41600-82400 രൂപ. ഒഴിവുകള്‍-131. യോഗ്യത- എസ്എസ്എല്‍സി/തത്തുല്യം. ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ (ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്), പ്രായം 18-36 വയസ്.
ഡ്രാഫ്റ്റ്സ്മാന്‍/ടൗണ്‍ പ്ലാനിംഗ് സര്‍വ്വേയര്‍ ഗ്രേഡ്-1 (ടൗണ്‍ ആന്റ് കണ്ട്രി പ്ലാനിംഗ് വകുപ്പ്), ശമ്പള നിരക്ക് 37400-79000 രൂപ. ഒഴിവുകള്‍-6. യോഗ്യത- ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍)/തത്തുല്യം. പ്രായം 18-36 വയസ്.
മെഡിക്കല്‍ ഒാഫീസര്‍ (ഹോമിയോ) (ഹോമിയോപ്പതി): ശമ്പള നിരക്ക് 55200-115300 രൂപ. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. വകുപ്പിലെ നഴ്സ്, ഫാര്‍മസിസ്റ്റ്, ക്ലര്‍ക്ക് തസ്തികകളില്‍ ജോലിചെയ്യുന്ന അര്‍ഹരായ ജീവനക്കാരില്‍നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം. യോഗ്യത- ഹോമിയോപ്പതി ബിരുദം/തത്തുല്യം. ഹൗസ് സര്‍ജന്‍സി/ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിച്ചിരിക്കണം. ടി.സി മെഡിക്കല്‍ കൗണ്‍സില്‍ എ ക്ലാസ് രജിസ്ട്രേഷനുണ്ടായിരിക്കണം. പ്രായപരിധി ബാധകമല്ല. യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍ (കേരള ലാന്റ് ഡവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ്), ശമ്പള നിരക്ക് 19240-34500 രൂപ. ഒഴിവുകള്‍-3. യോഗ്യത- സിവില്‍ എന്‍ജിനീയറിംഗ് ബിരുദം/തത്തുല്യം/ബിഇ/ബിടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ്. പ്രായം 18-36 വയസ്.
ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി) (വിദ്യാഭ്യാസ വകുപ്പ്), ജില്ലാതല ഒഴിവുകള്‍- തിരുവനന്തപുരം-7, കൊല്ലം-5, പത്തനംതിട്ട-3, എറണാകുളം-2, പാലക്കാട്-7, മലപ്പുറം-6, വയനാട്-1, കണ്ണൂര്‍-5, കോഴിക്കോട്-3. ശമ്പള നിരക്ക് 29200-62400 രൂപ. യോഗ്യത- ഹിന്ദി ബിരുദം/തത്തുല്യം, ബിഎഡ്/ബിറ്റി/എല്‍റ്റി അല്ലെങ്കില്‍ ഹിന്ദി ടീച്ചേഴ്സ് ട്രെയിനിംഗ് ഡിപ്ലോമ/തത്തുല്യം, കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)/സി-ടെറ്റ്/നെറ്റ്/സെറ്റ് യോഗ്യതയുണ്ടായിരിക്കണം. പ്രായം 18-40 വയസ്.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം) (ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ്), ശമ്പള നിരക്ക് 37400-79000 രൂപ. ഒഴിവുകള്‍-17, യോഗ്യത- എസ്എസ്എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ ഡിപ്ലോമ. പ്രായം 19-44 വയസ്.
പമ്പ് ഓപ്പറേറ്റര്‍ (സര്‍വ്വകലാശാലകള്‍), ശമ്പള നിരക്ക് 18000-41500 രൂപ. ഒഴിവുകള്‍-2. യോഗ്യത- എസ്എസ്എല്‍സി/തത്തുല്യം, ഐടിഐ/എന്റ്റിസി (മോട്ടോര്‍ മെക്കാനിക്/ഫിറ്റര്‍/ഇലക്ട്രീഷ്യന്). പ്രായം 18-36 വയസ്.
ഡ്രൈവര്‍ ഗ്രേഡ്-2 (കേരള സ്റ്റേറ്റ് ഹാന്റ്ലൂം വിവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്), ശമ്പള നിരക്ക് 5250-8390 രൂപ. ഒഴിവ്-1. യോഗ്യത- ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസായിരിക്കണം. ഹെവിഡ്യൂട്ടി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും വേണം. മെഡിക്കല്‍ ഫിറ്റ്നസ് ഉണ്ടാകണം. പ്രായം 18-40 വയസ്.
ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ (ഹെല്‍ത്ത് സര്‍വ്വീസ്), ശമ്പള നിരക്ക് 55200-1,15,300 രൂപ. യോഗ്യത- മാസ്റ്റേഴ്സ് ഡിഗ്രി (സോഷ്യല്‍ സയന്‍സ്/സോഷ്യല്‍ വര്‍ക്ക്/എഡ്യൂക്കേഷന്‍). ഇവരുടെ അഭാവത്തില്‍ ബിരുദവും സോഷ്യല്‍ സയന്‍സ് ഡിപ്ലോമയും ഉള്ളവരെയും പരിഗണിക്കും.പ്രായം 18-39 വയസ്.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (എസ്ടി), തഹസില്‍ദാര്‍/സീനിയര്‍ സൂപ്രണ്ട് (എസ്സി/എസ്ടി), നോണ്‍ െവക്കേഷണല് ടീച്ചര്‍- ഇംഗ്ലീഷ് (ജൂനിയര്‍) (എസ്ടി), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (എസ്സി/എസ്ടി), എല്‍ഡി ടൈപ്പിസ്റ്റ് (എസ്സി/എസ്ടി), ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്സ് (എസ്ടി- വിമുക്തഭടന്മാര്) എന്നീ തസ്തികകളിലേക്കും എന്‍സിഎ റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ജനറല്‍ സര്‍ജറി) (എസ്ഐയുസി നാടാര്‍), അസിസ്റ്റന്റ് മറൈന്‍ സര്‍വ്വേയര്‍ (എസ്സി), ജൂനിയര്‍ സിസ്റ്റം ഓഫീസര്‍ (ഇടിബി), പിയൂണ്‍/വാച്ച്മാന് (പാര്‍ട്ടൈം ജീവനക്കാരില്‍നിന്നും നേരിട്ടുള്ള നിയമനം) (എസ്സിസിസി), മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസര്‍ (സൊസൈറ്റി കാറ്റഗറി (എസ്സി), സെക്യൂരിറ്റി ഗാര്‍ഡ് (ഒബിസി), ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) (എസ്സി), വിമെന്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (എച്ച്എന്‍/ഡി/എസ്സി/വി/എസ്സിസിസി), ക്ലര്‍ക്ക്/കാഷ്യര്‍ (സൊസൈറ്റി ക്വാട്ട) (എസ്സി/എസ്ടി/എം/എല്‍സി/എസ്ഐയുസി/എസ്സിസിസി/ഡി/എച്ച്എന്‍/ഒബിസി), അസിസ്റ്റന്റ് സെയില്സ്മാന് (എസ്സിസിസി) എന്നീ തസ്തികകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന് നടപടികള്‍, സംവരണം, ശമ്പളം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: