ന്യൂദല്‍ഹി: ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധമരുന്നിന്റെ ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് കേന്ദ്രം ആലോചിച്ചു തുടങ്ങി. ഇതിനായി നാഷണല്‍ ടെക്നിക്കല്‍ ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ ഇന്ന് യോഗം ചേരും. രണ്ട് വാക്സിനും എടുത്തവര്‍ക്ക് അധിക പ്രതിരോധം എന്ന നിലക്ക് ബൂസ്റ്റര്‍ ഡോസുകൂടി നല്‍കുന്നത്. ഇതോടൊപ്പം കുട്ടികള്‍ക്കും വാക്സിന് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. യോഗത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തെ ശാസ്ത്രജ്ഞരേയും ഉള്‍പ്പെടുത്തും രാജ്യത്ത് ആളുകള്‍ക്ക് വാക്സിനേഷന് അന്തിമഘട്ടത്തിലാണ്.
വാക്സിന് സ്വീകരിച്ചവരില്‍ കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നില്ല. കുട്ടികള്‍ക്ക് രണ്ട് വാക്സിന് നല്‍കുന്നതിന് ഉടനടി തീരുമാനമാകും. ബൂസ്റ്റര്‍ ഡോസും, അധിക ഡോസും തമ്മില്‍ വ്യത്യാസമുളളതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. രണ്ടു വാക്സിനുകള്‍ എടുത്തവര്‍ക്ക് മാത്രമെ അധികഡോസ് ലഭിക്കു. എന്നാല്‍ അധികഡോസ് വാക്സിന് ലഭിക്കുന്നത്, രണ്ടു ഡോസ് വാക്സിനും എടുത്തിട്ടും രോഗപ്രതിരോധശേഷി ലഭിക്കാത്തവര്‍ക്കായിരിക്കും.കൊവിഡിനെതിരെ ഇവര്‍ക്ക് പ്രതിരോധം ലഭിച്ചിട്ടുണ്ടായിരിക്കില്ല. ഇങ്ങനെയുളളവര്‍ക്ക് രോഗം വീണ്ടും വരാന്‍ സാധ്യത ഉണ്ട്. ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കുന്നത് രണ്ട് വാക്സിനും എടുത്ത് കൃത്യമായ ഇടവേള കഴിഞ്ഞവര്‍ക്കായിരിക്കും. കഴിഞ്ഞ ആഴ്ച്ച ആരോഗ്യമന്ത്രി മന്‍സുക് മാന്ഡവ്യയും ദേശിയ പ്രതിരോധ കുത്തിവയ്പ്പ് വിദഗ്ധര്‍ ബൂസ്റ്റര്‍ ഡോസിനെപ്പറ്റി ആലോചനയിലാണ് എന്നു വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: