തിരുവനന്തപുരം: പ്രവാസിയായ മലയാളി യുവാവിന് നേരെ ആസിഡ് ആക്രമണം. തിരുവനന്തപുരം കൊടിപുരം സ്വദേശി ആര് രാകേഷിന്റെ(30) മുഖത്താണ് കാഞ്ചിപുരം സ്വദേശിനിയായ ജയന്തി(27) ആസിഡ് ഒഴിച്ചത്. തുടർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോയമ്പത്തൂരിലെ പീലമേട്ടിലാണ് സംഭവം നടന്നത്.
രാകേഷിന് ഇടതു കണ്ണിന്റെ ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. രാകേഷിനെ ജയന്തി കത്തി ഉപയോഗിച്ച് ആക്രമിച്ചതായും പോലീസ് അറിയിച്ചു. അപ്പാർട്ടുമെൻ്റിലെ സെക്യൂരിറ്റിയാണ് ഇരുവരേയും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരുടേയും നില ഗുരുതരമല്ലെന്നു പൊലീസ് അറിയിച്ചു.
വിവാഹ വാഗ്ദ്ധാനത്തില്‍ നിന്ന് യുവാവ് പിന്മാറിയതും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതുമാണ് ആക്രമണത്തിന് കാരണം. രാകേഷ് 18 ലക്ഷം രൂപ വാങ്ങിച്ചെടുത്തതായും ജയന്തി പരാതി നല്കി. ദുബായിലെ ഒരു സ്പായില്‍ ഇരുവരും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ജയന്തിയും രാകേഷും ഒന്നിച്ചായിരുന്നു താമസം. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ജൂലായില്‍ ഇയാള്‍ നാട്ടിലെത്തി. മൂന്ന് മാസം മുന്‍പ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം ഇയാള്‍ ജയന്തിയില്‍ നിന്ന് ഒളിച്ചുവയ്ക്കുകയായിരുന്നു. ഇതിനിടെ അവധിക്ക് യുവതിയും ചെന്നൈയിലേക്ക് മടങ്ങിയെത്തി.
കോയമ്പത്തൂര്‍ പീലമേട്ടിലെ അപ്പാര്ട്ട്മെന്റിലെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുവാവ് ജയന്തിക്ക് വാട്സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. അപാര്‍ട്ട്മെന്റിലെത്തിയ ജയന്തി തന്നെ വിവാഹം ചെയ്യണമെന്ന് രാകേഷിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് താന്‍ വിവാഹം കഴിച്ച വിവരം യുവാവ് യുവതിയെ അറിയിക്കുകയായിരുന്നു. ഇതിനേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി.
വിവാഹം ചെയ്യാനാവില്ലെന്നും തറപ്പിച്ചുപറഞ്ഞതോടെ പ്രകോപിതയായ യുവതി രാകേഷിനെ ആക്രമിക്കുകയായിരുന്നു. മുഖത്തേക്ക് ആസിഡ് ഒഴിച്ചശേഷം കത്തി ഉപയോഗിച്ചും ആക്രമിച്ചു. തുടര്‍ന്ന് ജയന്തി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: