മുംബൈ: ഇന്ത്യ പരമ്പര വിജയത്തിനരികില്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ്് ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകള്‍ കൂടി പിഴുതെടുത്താല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. 540 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക്് ബാറ്റേന്തുന്ന കിവികള്‍ തോല്വിക്കയത്തിലേക്ക്് നീങ്ങുകയാണ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ അഞ്ചു വിക്കറ്റിന് 140 റണ്‍സ്് എടുത്തു. ജയിക്കാന്‍ ഇനി 400 റണ്‍സ് കൂടി വേണം. കൈയിലുള്ളത് അഞ്ചു വിക്കറ്റ് മാത്രം. ഹെന്റി നിക്കോള്‍സും (36) രചിന് രവീന്ദ്രയു(2) മാണ് ക്രീസില്‍.
ആദ്യ ഇന്നിങ്സില്‍ 263 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഏഴു വിക്കറ്റിന് 276 റണ്‍സിന് ഡിക്ലയര്‍ ചെയ്തതോടെയാണ് ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം 540 റണ്‍സായത്. സ്കോര്‍: ഇന്ത്യ 325, ഏഴു വിക്കറ്റിന് 276 (ഡിക്ലയേര്‍ഡ്) ന്യൂസിലന്‍ഡ്: 62, അഞ്ചു വിക്കറ്റിന് 140.
വാങ്കഡെയിലെ തിരിയുന്ന പിച്ചില്‍ പിടിച്ചുനില്ക്കാന് പെടാപാടുപെടുകയാണ് ന്യൂസിലന്‍ഡ്. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച ന്യൂസിലന്‍ഡിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റനും ഓപ്പണറുമായ ടോം ലാഥം ആറു റണ്‍സിന് പുറത്തായി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ കിവികളുടെ സ്്കോര്‍ബോര്‍ഡില്‍ 13 റണ്‍സ് മാത്രം. ഓപ്പണര്‍ വില്‍ യംഗും (20) റോസ് ടെയ്്ലറും (6) അനായാസം പുറത്തായതോടെ ന്യൂസിലന്‍ഡ് മൂന്നിന് 55 റണ്‍സിലേക്ക് കൂപ്പുകുത്തി. പിന്നീട് ഡാരില്‍ മിച്ചലും ഹെന്റി നിക്കോള്‍സും പൊരുതിനിന്നതോടെ സ്കോര്‍ 100 കടന്നു. ഡാരില്‍ മിച്ചലിനെ പുറത്താക്കി അക്സര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. നാലാം വിക്കറ്റില്‍ മിച്ചലും നിക്കോള്‍സും 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മിച്ചല്‍ 92 പന്തില്‍ ഏഴു ഫോറും രണ്ട് സിക്സറും അടക്കം 60 റണ്‍സ് എടുത്തു. മിച്ചലിനു ശേഷമെത്തിയ ടോം ബ്ലെന്‍ഡല്‍ റണ്‍ ഔട്ടായി. ഇന്ത്യക്കായി അശ്വിന് മൂന്ന്് വിക്കറ്റും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ വിക്കറ്റ് നഷ്ടം കൂടാതെ 69 റണ്‍സിന് ഇന്നിങ്്സ് പുനരാരംഭിച്ച ഇന്ത്യ ഏഴു വിക്കറ്റിന് 276 റണ്‍സ് നേടി ഇന്നിങ്സ് അവസാനിപ്പിച്ചു. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാള്‍ 62 റണ്‍സ് നേടി. ചേതേശ്വര്‍ പൂജാരയും ശുഭ്മന്‍ ഗില്ലും 47 റണ്‍സ് വീതം എടുത്തു. ക്യാപ്റ്റന്‍ കോഹ് ലി 36 റണ്‍സ് നേടി. അക്സര്‍ പട്ടേല്‍ 26 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന്് ഫോറും നാലു സിക്സറും അടിച്ചു.
ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ പത്ത് വിക്കറ്റും സ്വന്തമാക്കി റെക്കോഡിട്ട അജാസ് പട്ടേല്‍ 26 ഓവറില്‍ 106 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. രചിന് രവീന്ദ്ര 56 റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ: ഒന്നാം ഇന്നിങ്സ് 325, ന്യൂസിലന്‍ഡ്: ഒന്നാം ഇന്നിങ്സ് 62, ഇന്ത്യ രണ്ടാം ഇന്നിങ്സ്: മായങ്ക് അഗര്‍വാള്‍ സി യംഗ് ബി പട്ടേല്‍ 62, ചേതേശ്വര്‍ പൂ
ജാര സി ടെയ്ലര് ബി പട്ടേല്‍ 47, ഗുഭ്്മന് ഗില്‍ സി ലാഥം ബി രവീന്ദ്ര 47, വിരാട് കോഹ് ലി ബി രവീന്ദ്ര 36, ശ്രേയസ് അയ്യര്‍ സ്റ്റമ്പഡ് ബ്ലെന്‍ഡല്‍ ബി പട്ടേല്‍ 14, വൃദ്ധിമാന്‍ സാഹ സി ജാമിസണ് ബി രവീന്ദ്ര 13, അക്സര്‍ പട്ടേല്‍ നോട്ടൗട്ട് 41, ജയന്ത് യാദവ് സി ആന്‍ഡ് ബി പട്ടേല്‍ 6, എക്്സ്ട്രാസ് 10 , ആകെ ഏഴു വിക്കറ്റിന് 276 ഡിക്ലയേര്‍ഡ്്.
വിക്കറ്റ് വീഴ്ച: 1-107, 2-115, 3-197, 4-211, 5-217, 6-238, 7-276
ബൗളിങ്: ടിം സൗത്തി 13-1-31-0, അജാസ് പട്ടേല്‍ 26-3-106-4, കെയ്ല്‍ ജാമിസണ് 8-2-15-0, വില്യം സൊമര്വില്ലി 10-0-59-0. രചിന് രവീന്ദ്ര 13-2-56-3.
ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്സ്: ടോം ലാഥം എല്‍ബിഡബ്ല്യു ബി അശ്വിന് 6, വില്‍ യംഗ്് സി സബ്സ്റ്റിറ്റിയൂട്ട് എസ്.എ. യാദവ് ബി അശ്വിന് 20, ഡാരില്‍ മിച്ചല്‍ സി യാദവ് ബി പട്ടേല്‍ 60, റോസ് ടെയ്ലര് സി പൂജാര ബി അശ്വിന് 6, ഹെന് റി നിക്കോള്സ്് നോട്ടൗട്ട് 36, ടോം ബ്ലെന്‍ഡല്‍ റണ്‍ഔട്ട്് 0, രചിന് രവീന്ദ്ര നോട്ടൗട്ട് 2, എക്സ്ട്രാസ് 10, ആകെ അഞ്ചു വിക്കറ്റിന് 140.
വിക്കറ്റ് വീഴ്ച: 1-13, 2-45, 3-55, 4-128, 5-129
ബൗളിങ്: മുഹമ്മദ് സിറാജ് 5-2-13-0, രവിചന്ദ്രന്‍ അശ്വിന് 17-7-27-3, അക്സര്‍ പട്ടേല്‍ 10-2-42-1, ജയന്ത് യാദവ് 8-2-30-0, ഉമേഷ് യാദവ് 5-1-19-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: