അമേഠി: തനിക്ക് കുടുംബബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന അമേഠി ലോക്‌സഭാ മണ്ഡലത്തിന് വേണ്ടി പാര്‍ലമെന്‍റില്‍ ഒരിയ്‌ക്കല്‍ പോലും ശബ്ദമുയര്‍ത്താത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഞായറാഴ്ച തന്നെ ജയി്പ്പിച്ച അമേഠി മണ്ഡലം സന്ദര്‍ശിച്ചപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ സ്മൃതി ഇറാനിയുടെ വിമര്‍ശനം.
‘വര്‍ഷങ്ങളായി ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്ന മണ്ഡലമാണ് അമേഠി. എന്നാല്‍ അന്നത്തെ എംപി (രാഹുല്‍ഗാന്ധി) ഈ പ്രശ്‌നങ്ങളെക്കുറിച്ച് നിശ്ശബ്ദനായിരുന്നു.’- സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
തിലോയില്‍ അഞ്ചു കോടി ചെലവില്‍ ഒരു ബസ് സ്‌റ്റേഷന്‍ ഞായറാഴ്ച സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്തു. ‘തങ്ങളുടെ കുടുംബത്തിന് ബന്ധമുണ്ടെന്ന് അവകാശപ്പെട്ടവര്‍ ഒരിയ്‌ക്കലും പാര്‍ലമെന്റില്‍ അമേഠിയുടെ പ്രശ്‌നം ഉയര്‍ത്തിയില്ല. അതുകൊണ്ട് തന്നെ അമേഠി ലോക്‌സഭാമണ്ഡലത്തിന് വര്‍ഷങ്ങളായി വികസനം ഉണ്ടായില്ല. അമേഠി പല പ്രശ്‌നങ്ങളും വര്‍ഷങ്ങളായി നേരിട്ടപ്പോഴും അമേഠി തെരഞ്ഞെടുത്തയച്ച പാര്‍ലമെന്റിലേക്കയച്ച വ്യക്തി നിശ്ശബ്ദമായി അവിടെ ഇരുന്നു,’ സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
2019 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ തോല്‍പിച്ചത്. നേരത്തെ 2004,2009,2021 വര്‍ഷങ്ങളില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ വിജയിച്ചപ്പോള്‍ 1999ല്‍ സോണിയാഗാന്ധി ഇവിടെ ജയിച്ചു. അമേഠിയിലെ ജനങ്ങളുമായുള്ള ഹൃദയബന്ധം സ്ഥാപിച്ചതും തീവ്രമായ പ്രചാരണവും ചേര്‍ന്നാണ് സ്മൃതി ഇറാനി വിജയിച്ചതെന്ന് രാഷ്‌ട്രീയ വിദഗ്ധര്‍ പറയുന്നു. പകരം, രാഹുല്‍ ഗാന്ധി തന്റെ സമയത്തി്‌ന്റെ ഭൂരിഭാഗവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ചെലവഴിക്കുകയായിരുന്നു.
2019ല്‍ തെരഞ്ഞെടുപ്പ് സമയത്ത് സ്മൃതി ഇറാനി പറഞ്ഞു: ‘അമേഠി 15 വര്‍ഷങ്ങള്‍ ഒരാള്‍ക്ക് നല്‍കി. അമേഠിക്കാര്‍ ഇരുന്ന് ചിന്തിച്ചപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞത് ജീവിതത്തിന്റെ 50000 ദിവസങ്ങള്‍ രാഹുല്‍ഗാന്ധിയ്‌ക്ക് നല്‍കി. ഒരു ദിവസമെങ്കിലും അദ്ദേഹം ജോലി ചെയ്തിരുന്നെങ്കില്‍ അവരുടെ ജീവിതം വേറൊന്നായേനെ,’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: