പട്ന: ദേശീയഗീതമായ വന്ദേമാതരം മതവിരുദ്ധമായതിനാല്‍ ഒരിക്കലും ആലപിക്കില്ലെന്ന് പ്രഖ്യാപിച്ച് ബിഹാറിലെ ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) എംഎല്‍എ അഖ്തറുല്‍ ഇമാന്. വന്ദേമാതരം ആലപിക്കുന്നതിന് എന്ത് പ്രാധാന്യമാണുള്ളതെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഇമാന് പറഞ്ഞു.
വന്ദേമാതരം ആലപിക്കാത്തവര് ദേശദ്രോഹികളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞതെന്നും ഇമാന് മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. നിങ്ങളുടെ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയല്ല രാജ്യം പ്രവര്‍ത്തിക്കുന്നതെന്നും ഇമാന് പറഞ്ഞു.
മുമ്പ് സത്യപ്രതിജ്ഞയില്‍ ഹിന്ദുസ്ഥാന്‍ എന്നവാക്ക് ഉപയോഗിക്കാന്‍ ഇമാന് വിസമ്മതിച്ചത് വാര്‍ത്തയായിരുന്നു. ഹിന്ദുസ്ഥാന്‍ എന്നതിന് പകരമായി ഭാരതം എന്നാണ് ഉറുദുവില്‍ ചെല്ലിയ സത്യവാചകത്തില്‍ അദേഹം ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: