കൊച്ചി : സംസ്ഥാനത്ത് ഒമിക്രോണ്‍ ജാഗ്രത കര്‍ശ്ശനമാകുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റഷ്യന്‍ പൗരന് കോവിഡ് സ്ഥീരീകരിച്ചു. 25 വയസ്സുള്ള യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ട രാജ്യമാണ് റഷ്യ. രാജ്യത്ത് ഇതുവരെ നാല് പേരില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇയാള്‍ക്ക് ഒമിക്രോണ്‍ വകഭേദമാണോ എന്നറിയാന്‍ സാമ്പിള്‍ ജനിതക ശ്രേണി പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകള്‍ സര്‍ക്കാര്‍ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇന്ന് രാവിലെ 5.25-നുള്ള വിമാനത്താവളത്തിലാണ് റഷ്യന്‍ പൗരന് നെടുമ്പാശ്ശേരിയില്‍ എത്തിയത്.
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുപത്തിയിരിക്കുകയാണ്. റാപ്പിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആയാലും ഏഴ് ദിവത്തെ ക്വാറന്റീന് നിര്‍ബന്ധമായും പാലിക്കണം. ക്വാറന്റീന് ശേഷം ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആവേണ്ടതുണ്ട്.
അതേസമയം ഒമിക്രോണ്‍ വകഭേദത്തെ ചെറുക്കുന്നതിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി കേരളത്തിന് വീഴ്ച സംഭവിച്ചതായി വിലയിരുത്തല്‍. നവംബര്‍ 29ന് റഷ്യയില്‍ നിന്നെത്തിയവരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ ഇതുവരെ പൂര്‍ണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി. സംഘത്തില്‍ ഏറ്റവും കൂടുതല്‍ പേര് വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ യാത്രാസംഘത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ തന്നെ പരാതി നല്‍കിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റിവായ ആളുടെ സാംപിള്‍ ഇന്നലെ മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: