ബാലി: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി. സിന്ധു ലോക ടൂര്‍ ബാഡ്മിന്റണ്‍ ഫൈനല്‍സിന്റെ ഫൈനലില്‍ കടന്നു. നിലവിലെ ലോക ചാമ്പ്യനായ സിന്ധു ആവേശകരമായ സെമിഫൈനലില്‍ ജപ്പാന്റെ അകനെ യാമാഗൂച്ചിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക്് പരാജയപ്പെടുത്തി. ഒരു മണിക്കൂര്‍ പത്ത് മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-15, 15-21, 21-19 എന്ന സ്കോറിനാണ് സിന്ധു വിജയിച്ചത്.
ഇത് ഇരുപത്തിയൊന്നാം തവണയാണ് സിന്ധുവും യാമാഗൂച്ചിയും ഏറ്റുമുട്ടിയത്. സിന്ധുവിന്റെ പതിമൂന്നാം വിജയമാണിത്. അതേസമയം, യാമാഗുച്ചിക്ക് എട്ട്് മത്സരങ്ങളിലാണ് സിന്ധുവിനെ തോല്പ്പിക്കാനായത്്.
കിരീടത്തിനായുള്ള പോരാട്ടത്തില്‍ സിന്ധു ഇന്ന്് ദക്ഷിണ കൊറിയയുടെ ലോക ആറാം നമ്പറായ ആന്‍ സിയോംഗിനെ നേരിടും. തായ്ലന്‍ഡിന്റെ പോണ്‍പാവി ചോചുവോങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക്് തോല്‍പ്പിച്ചാണ് സിയോംഗ് ഫൈനലിലെത്തിയത്. സ്കോര്‍: 25-32, 21-17.
ഈ വര്‍ഷം ഒക്ടോബറില്‍ നടന്ന ഡെന്മാര്ക്ക് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആന്‍ സിയോംഗ് സിന്ധുവിനെ തോല്‍പ്പിച്ചിരുന്നു. സിന്ധു അവസാനം കളിച്ച മൂന്ന് ടൂര്‍ണമെന്റുകളിലും സെമിഫൈനലിലെത്തിയിരുന്നു. ഫ്രഞ്ച്് ഓപ്പണ്‍, ഇന്തോനേഷ്യ മാസ്റ്റേഴ്സ്, ഇന്തോനേഷ്യ ഓപ്പണ്‍ എന്നീ ടൂര്‍ണമെന്റുകളിലാണ് സെമിയിലെത്തിയത്. പക്ഷെ സെമിയില്‍ തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: