ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ പുതു തലമുറ ഥാര്‍ എസ്യുവി. പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ ലിമിറ്റഡാണ് വാഹനം ഗുരുവായൂരപ്പന് കാണിക്കയായി നല്‍കിയത്. വിപണിയില്‍ 13-18 ലക്ഷം വിലയുള്ള വാഹനമാണ് ഥാര്‍. 2200 സിസിയാണ് എന്ജിന്.
വാഹന വിപണിയില്‍ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ഥാര്‍ ഇന്നു രാവിലെയാണ് ക്ഷേത്ര നടയ്ക്കല്‍ സമര്‍പ്പിച്ചത്. കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസിന്, വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്മെന്റ് ഓഫീസര്‍ ആര്. വേലുസ്വാമി കൈമാറി. മഹീന്ദ്ര ലിമിറ്റഡ് വൈസ് പ്രസിഡന്റ് ജോസ് സാംസണ്, കേരള കസ്റ്റമര്‍ കെയര്‍ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയാ സെയില്‍സ് മാനേജര്‍ ഡി.എച്ച്. ജഗന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: