ഇസ്ലാമബാദ്: ഇന്ത്യയുടെ നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്പില് പാകിസ്ഥാന് ഒടുവില്‍ വഴങ്ങി.അഫ്ഗാനിസ്ഥാന് സഹായമായി നല്കുന്ന 50000 മെട്രിക് ടണ്‍ ഗോതമ്പും ജീവന്‍രക്ഷാമരുന്നുകളും പാകിസ്ഥാനിലൂടെ ഇന്ത്യന്‍ വാഹനങ്ങളിലോ അഫ്ഗാന് ട്രക്കുകളിലോ അഫ്ഗാനിസ്ഥാനിലേക്ക് പോകും. നേരത്തെ ചില വ്യവസ്ഥകള്‍ മുന്നോട്ട് വച്ച് പാകിസ്ഥാന്റെ മണ്ണിലൂടെ ഇന്ത്യന്‍ ട്രക്കുകള്‍ കടത്തിവിടില്ലെന്ന് പാക് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ ഒടുവില്‍ ഇന്ത്യയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന് വഴങ്ങേണ്ടി വന്നു.
റോഡ് വഴി അഫ്ഗാനിസ്ഥാനിലേക്ക് ചരക്കെത്തിക്കാനുള്ള ഇന്ത്യയുടെ ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗ്ഗമാണിത്. ആദ്യം ഇന്ത്യ അഫ്ഗാന് നല്കുന്ന മാനുഷിക സഹായം പാക് മണ്ണിലൂടെ കൊണ്ടുപോകാന്‍ അഫ്ഗാന് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാകിസ്ഥാന് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പും മരുന്നും പാകിസ്ഥാന് വഴി അഫ്ഗാനിലേക്ക് കൊണ്ടുപോകുന്നതിന് പാകിസ്ഥാന് ചില വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചു. വാഗ അതിര്ത്തിയിലൂെട ചരക്ക് കടത്തിന് ഇന്ത്യയുടെയോ അഫ്ഗാനിസ്ഥാന്റെയോ ട്രക്കുകള്‍ ഗോതമ്പ് കടത്താന്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയായിരുന്നു പാകിസ്ഥാന് മുന്നോട്ട വെച്ചത്. ഇതോടെ കാര്യങ്ങള്‍ അവതാളത്തിലായി.
എന്നാല്‍ ഇന്ത്യ ഉടന്‍ പാകിസ്ഥാന് മേല്‍ നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ തുടങ്ങി. മാനുഷിക സഹായം ചെയ്യുന്നതിന് വ്യവസ്ഥകള്‍ മുന്നോട്ട് വെക്കരുതെന്ന് ഇന്ത്യയുടെ വിദേശവക്താവ് അരിന്ദം ബാഗ്ചി പ്രസ്താവിച്ചിരുന്നു. ഒടുവില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങളിലൂടെ നടത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമായി പാകിസ്ഥാന് ചരക്ക് പാകിസ്ഥാന് വഴി അയക്കാന്‍ സമ്മതിക്കുകയായിരുന്നു.
2021 നവമ്പറില്‍ വിവിധ രാജ്യങ്ങളുടെ ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗത്തിലായിരുന്നു ഇന്ത്യ അഫ്ഗാനിസ്ഥാന് ജീവകാരുണ്യ സഹായം നല്കാന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 50,000 മെട്രിക് ടണ്‍ ഗോതമ്പും ജീവന്‍രക്ഷാമരുന്നുകളും അയക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. ഇത് പാകിസ്ഥാന് വഴി അഫ്ഗാനിസ്ഥാനിലേക്കയക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. എന്നാല്‍ ഇന്ത്യന്‍ ട്രക്കുകള്‍ക്ക് പോകാന്‍ പാക് മണ്ണ് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പാകിസ്ഥാന്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ 370ാം വകുപ്പ് റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെതുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള ചരക്ക് പാകിസ്ഥാന് വഴി അയക്കുന്നത് ഇമ്രാന് സര്‍ക്കാര്‍ നിരോധിച്ചത്. എന്നാല്‍ 50,000 മെട്രിക് ടണ്‍ ഗോതമ്പും ജീവന്‍രക്ഷാമരുന്നുകളും അത്യാവശ്യമായതിനാല്‍ താലിബാന് സര്‍ക്കാര്‍ തന്നെ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ആദ്യം പാകിസ്ഥാന് ഇതിന് അനുമതി നല്‍കിയത്. പിന്നീട് പാകിസ്ഥാന് തന്നെ ചില വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് ഇതിനെ തടയാന്‍ ശ്രമിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാകിസ്ഥാന് പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: