കൊച്ചി : കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ നോഡല്‍ ഓഫീസറായി ഡോ. പി.ജി. ബാലഗോപാലിനെ നിയമിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവായത്. ഡോ. ബാലഗോപാല്‍ നിലവില്‍ മെഡിക്കല്‍ സൂപ്രണ്ടന്റ് ആയി സേവനം അനുഷ്ഠിച്ചു വരികയാണ്.
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കിയത് ഡോ. ബാലഗോപാലിന്റെ നേതൃത്വത്തിലാണ്. 2017 സെപ്തംബറില്‍ ഇന്‍കെല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കിഫ്ബി 2018 മാര്‍ച്ചില്‍ അംഗീകരിക്കുകയും 370 കോടി അനുവദിക്കുകയും ചെയ്തു. 2018 ല്‍ പുതിയ ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ് വന്നതിനു ശേഷം പ്രോജെക്ടില്‍ മാറ്റങ്ങള്‍ വരുത്തുകയും 40 കോടി പിന്നീട് വകയിരുത്തി മൊത്തം അടങ്കല്‍ തുക 410 ആക്കി ഉയര്‍ത്തുകയും ചെയ്തു.
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ 24 മണിക്കൂര്‍ സമയ കിമോതെറാപ്പി ചികിത്സ ആരംഭിക്കാന്‍ തീരുമാനിച്ചതായി ഡോ. ബാലഗോപാല്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ കുറച്ചുരോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അരംഭിക്കും. ദീര്‍ഘകാലം കിമോതെറാപ്പി ചികിത്സ വേണ്ടി വരുന്ന രോഗികള്‍ക്കുള്ള രക്ത ധമനികളില്‍ ഘടിപ്പിക്കുന്ന പ്രത്യേക ഉപകരണ ത്തിനുള്ള ക്ലിനിക് കാന്‍സര്‍ സെന്ററില്‍ ഉടന്‍ ആരംഭിക്കുമെന്ന് ഡോ. ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: