മുംബൈ: ഇംഗണ്ട് താരം ജിം ലേക്കറിനും ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയ്ക്കും ശേഷം ഏതു ബോളരും സ്വപ്നം കാണുന്ന ചരിത്ര നേട്ടവുമായി ന്യൂസിലാന്‍ഡിനു വേണ്ടി കളിക്കുന്ന ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടാല്‍. മുംബൈ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ പത്തു വിക്കറ്റുകളും അജാസ് സ്വന്തമാക്കി.
പത്തുവിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേലിന്റെ മികവില്‍ ന്യൂസീലന്‍ഡ് ഇന്ത്യയെ 325 റണ്‍സിന് ഓള് ഔട്ടാക്കി. 150 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. ഉച്ചഭക്ഷണത്തിനുശേഷം ബാറ്റിങ് പുനരാരംഭിച്ച മായങ്ക് 150 തികച്ചു. പക്ഷേ തൊട്ടടുത്ത പന്തില്‍ തന്നെ താരം പുറത്തായി. അജാസ് പട്ടേലാണ് മായങ്കിനെ മടക്കിയത്. മായങ്കിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ കൈയ്യിലൊതുക്കി. 311 പന്തുകളില്‍ നിന്ന് 17 ബൗണ്ടറിയുടെയും നാല് സിക്സിന്റെയും അകമ്പടിയോടെ 150 റണ്‍സെടുത്താണ് മായങ്ക് ക്രീസ് വിട്ടത്. പിന്നീട് അക്സര്‍ പട്ടേല്‍ മാത്രമാണ് അര്‍ധ സെഞ്ചുറിയുമായി പിടിച്ചു നിന്നത്. അക്സറിന്റെ ഉള്‍പ്പെടെ പിന്നീട് എല്ലാ വിക്കറ്റുകളും അജാസ് സ്വന്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: