തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി. കണക്കുകള്‍ പ്രകാരം അധ്യാപകരുള്‍പ്പെടെ 1707 സ്കൂള്‍ ജീവനക്കാര്‍ ഇതുവരെയും വാക്സീന് സ്വീകരിച്ചിട്ടില്ല. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ 1066 അധ്യാപകരും 189 അനാധ്യാപകരും വാക്സിന് സ്വീകരിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു
അതേസമയം ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്സീനെടുത്തിട്ടില്ല. വിഎച്ച് എസ് ഇയില്‍ 229 അധ്യാപകര്‍ വാക്സീനെടുത്തിട്ടില്ല. വാക്സീന് എടുക്കാത്തതില്‍ ഏറ്റവും കൂടുതല്‍ പേര് മലപ്പുറം ജില്ലയിലാണ്. രണ്ടാമത് തൃശ്ശൂരും. വാക്സിനേഷന് എടുക്കാത്ത അധ്യാപകര്‍ അയ്യായിരത്തോളം എന്ന കണക്കാണ് ആദ്യം ലഭിച്ചത്. വാക്സിന് എടുക്കാത്ത അധ്യാപകര്‍ക്ക് എല്ലാ ആഴ്ചയും ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇതിനൊന്നും സഹകരിക്കാത്തവര്‍ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കണം. വാക്സിന് എടുക്കാത്ത അധ്യാപകര്‍ സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ സ്കൂളില്‍ വരരുതെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, സംസ്ഥാനത്ത് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കാനും തീരുമാനിച്ചു. 10 കോമേഴ്സ് ബാച്ചുകളും ഒരു സയന്‍സ് ബാച്ചും 61 ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അധികമായി അനുവദിക്കുക. ഡിസംബര്‍ 13 മുതല്‍ കുട്ടികള്‍ യൂനിഫോം ധരിച്ച് സ്കൂളുകളില്‍ ഹാജരാകണമെന്നും മന്ത്രി വി. ശിവന് കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: