ചാത്തന്നൂര്‍: യാത്രക്കാരുടെ നടുവൊടിക്കുന്ന നിലയില്‍ പൊട്ടിപൊളിഞ്ഞ് ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് ബേ. പത്ത് വര്‍ഷമായി തകര്‍ന്നുകിടക്കുന്ന ഇവിടം സഞ്ചാരയോഗ്യമാക്കിയില്ല. നിരവധി നിവേദനങ്ങളാണ് കെഎസ്ആര്‍ടിസിക്ക് നാട്ടുകാരും ജീവനക്കാരും നല്‍കിയത്. എന്നിട്ടും അവഗണനയായിരുന്നു ഫലം.
കെഎസ്ആര്‍ടിസിയുടെ മരാമത്ത് വിഭാഗത്തിനാണ് ഇതിന്റെ നിര്‍മാണ ചുമതല. എന്നാല്‍ മരാമത്ത് ജീവനക്കാര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. പുതിയ ടാറിംഗിന് തുക അനുവദിച്ചതായി പ്രഖ്യാപനം വന്നെങ്കിലും തുടര്‍നടപടിയില്ല. എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി ബസ് ബേ പുനര്‍ നിര്‍മിക്കാനോ അറ്റകുറ്റപണികള്‍ നടത്താനോ നടപടിയില്ല. തകര്‍ന്നടിഞ്ഞ ഡിപ്പോയില്‍ കാല്‍നടയാത്രപോലും ദുരിതപൂര്‍ണമാണ്. ദിവസവും നൂറുകണക്കിന് ബസുകളാണ് ഡിപ്പോയില്‍ വന്നുപോകുന്നത്.
ബസ് ബേ പൂര്‍ണ്ണമായും തകര്‍ന്നതോടെ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഡിപ്പോയില്‍ കയറാതായി. ബസ് ബേ തകരാത്ത രീതിയില്‍ റബറൈസ്ഡ് ടാറിംഗ് നടത്തി പൂര്‍ണ്ണതോതില്‍ ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: