മുംബൈ: കോണ്‍ഗ്രസ് തൃണമൂല്‍ തര്‍ക്കത്തിന് ആക്കംകൂട്ടി മമതയുടെ ഒളിയമ്പ്. രാഹുലിനെ പ്രത്യക്ഷമായി പേരെടുത്ത് പറയാതെയായിരുന്നു മമതയുടെ വിമര്‍ശനം. ഒന്നും ചെയ്യാതെ പകുതി സമയവും വിദേശത്ത് ചെലവഴിക്കുന്നയാള്ക്ക് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാകില്ല എന്നായിരുന്നു മമതയുടെ പരാമര്‍ശം.
എന്‍സിപി നേതാവ് ശരദ് പവാറിനെ മുംബൈയില്‍ എത്തി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു രാഹുലിനെ ലക്ഷ്യംവെച്ചുള്ള മമതയുടെ പരിഹാസം. ഇന്ത്യന്‍ ഭരണഘടന ജനാധിപത്യ വ്യവസ്ഥയിലുള്ളതാണ്. പ്രതിപക്ഷ ഐക്യംകൊണ്ടുമാത്രം ഇവിടെ കാര്യമില്ലെന്നും മമത പ്രതികരിച്ചു.
തങ്ങളുടെ നേതാക്കളെ തൃണമൂല്‍ റാഞ്ചുന്നുവെന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതൃസ്ഥാനം പിടിക്കാനുള്ള മമതയുടെ ചടുല നീക്കം. യുപിഎയുടെ ഭാഗമാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഏത് യുപിഎ’ എന്നായിരുന്നു മമതയുടെ മറുപടി.
മമതയ്ക്കൊപ്പം പ്രശാന്ത് കിഷോറും രാഹുലിനെതിരെ പരസ്യ വിമര്‍ശനവുമായെത്തിയത് കോണ്‍്ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. കോണ്‍ഗ്രസ് ഇനി തിരിച്ചുവരാന്‍ പോകുന്നില്ലായെന്ന തരത്തിലെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവനയും കോണ്‍്ഗ്രസിന് വലിയ ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: