ബെംഗളൂരു : കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള രണ്ട് പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. 66ഉം 46 ഉം വയസ്സുള്ളവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണ് ഇരുവരും. ഐസിഎംആര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍.
ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 10 പേരുടെ കൂടി പരിശോധനാ ഫലം വരാനുണ്ട്.
രാജ്യത്തെ പരിശോധന വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: