ന്യൂദല്‍ഹി : കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാ നദിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴി ഈ മാസം 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. 800 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഇടനാഴി റെക്കോര്‍ഡ് വേഗതയിലാണ് പൂര്‍ത്തിയായത്.ഇടനാഴി വരുന്നതോടെ ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ക്ക് നദിയിലൂടെ വള്ളത്തില്‍ ഘട്ടില്‍ നിന്ന് ക്ഷേത്രത്തില്‍ എത്താന്‍ സാധിക്കും.
പ്രശസ്ത കെട്ടിട നിര്‍മ്മാതാവായ ബീമല്‍ പട്ടേലാണ് നിര്‍മ്മാണം നടത്തിയിരുക്കുന്നത്.ഇദ്ദേഹമാണ് പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്തയുടെയും,സബര്‍മ്മതി നദിമുഖ പദ്ധതി, അഹമ്മദാബാദിലെ കണ്കരിയാ പദ്ധതി, ഹൈദ്രാബാദിലെ ആഗാഖാന്‍ കൊട്ടാരം, അഹമ്മദാബാദിലെ പുതിയ ഐഐഎം എന്നിവയുടെ എല്ലാം രൂപകല്‍പ്പന അദ്ദേഹം തന്നെയായിരുന്നു.
പദ്ധതിയെപ്പറ്റി പ്രധാനമന്ത്രിയോടു വിവരിച്ചപ്പോള്‍ അദ്ദേഹം ഒറ്റവരിയില്‍ പറഞ്ഞു പദ്ധതി മനസിനെ ആഹ്ളാദിപ്പിക്കുന്നാതാണ് എന്ന്. പുരാതനകാലത്തിലേതുപോലെ ക്ഷേത്രത്തിനേയും നദിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് മനസില്‍ കണ്ടിരുന്നത്. ഇടനാഴിയുടെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മുതല്‍ പ്രധാനമന്ത്രി ഇതില്‍ അതീവ തല്പരനായിരുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഒരു തലത്തിലും അദ്ദേഹം സ്വന്തം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നേരിട്ട് അറിയിച്ചിരുന്നു. പദ്ധതിയുടെ 3ഡി ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ അദ്ദേഹം നദിയില്‍ നിന്ന് നോക്കുമ്പോള്‍ ഇടനാഴിയുടെ മുന്‍ഭാഗം എങ്ങനെയാകണമെന്നും, ഘട്ടുകള്‍ കൂടുതല്‍ ശക്തമായിരിക്കണമെന്നും, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലായിരിക്കണം നിര്‍മ്മാണമെന്നും നിര്‍ദ്ദേശിച്ചു. ഇതിനായി ഭിന്നശേഷിക്കാര്‍ക്കായി റാമ്പുകളും, എസ്കലേറ്ററുകളും ഘട്ടുകളില്‍ നിര്‍മ്മിച്ചിട്ടുണ്ട്.
1916ല്‍ മഹാത്മാഗാന്ധി പുരാതന കാശി ക്ഷേത്രം സന്ദര്ശിച്ചപ്പോളെ പറഞ്ഞിരുന്നതായിരുന്നു ക്ഷേത്രത്തേ ചുറ്റിയുള്ള കെട്ടിടങ്ങളെപ്പറ്റി.ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ എത്തിയ ഗാന്ധിജി പറഞ്ഞു കാശി ക്ഷേത്രം നഗരവല്‍ക്കരണത്താല്‍ നശിക്കുകയാണ്.എന്താണ് നമ്മുടെ രാജ്യം ഇങ്ങനെയായത്. അദ്ദേഹം അന്നു പറഞ്ഞ വാക്കുകള്‍ മുഖവിലക്കെടത്താണ് പ്രധാനമന്ത്രി അനാവശ്യനിര്മ്മാണങ്ങള് പൊളിച്ചു നീക്കി അവിടെ ഇടനാഴി പണിതിരിക്കുന്നത്.
ഇടനാഴി വന്നതോടെ പണ്ട് ഇവിടെ എങ്ങനെയായിരുന്നുവോ അതുപോലെ തീര്‍ത്ഥാടകര്‍ക്ക് ഇവിടെ എത്തി സ്നാനത്തിന് ശേഷം എസ്കലേറ്റര്‍ വഴി നേരിട്ട് ക്ഷേത്രത്തില്‍ എത്താം. അനാവശ്യ നിര്‍മ്മാണങ്ങള്‍ എല്ലാം പൊളിച്ചു നീക്കിയതിനാല്‍ നേരത്തേ ഉണ്ടായിരുന്ന സ്ഥലപരിമിതി ഇല്ലാതെയായി. നേരത്തേ 3000 സ്ക്വയര്‍ ഫീറ്റ് സ്ഥലം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 5ലക്ഷം സ്ക്വയര്‍ഫീറ്റ് സ്ഥലമാണ് ലഭിക്കുന്നത്.
50000 മുതല്‍ 75000 വരെ തീര്‍ത്ഥാടകര്‍ക്ക് ഇവിടെ സഞ്ചരിക്കാന്‍ സാധിക്കും. ഇതോടൊപ്പം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കും എന്ന് വാരാണസി മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ ദീപക്ക് അഗര്‍വാള്‍ പറയുന്നു. ഈ കെട്ടിട സമുച്ചയത്തില്‍ ന്യൂതനമായ എല്ലാ വിധസംവിധാനങ്ങളും ഉണ്ട്.എന്നാല്‍ ക്ഷേത്രത്തിന് യാതൊരു വിധമാറ്റവും വരുത്താതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം നടന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: