ന്യൂദല്‍ഹി : ഒമിക്രോണ്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനങ്ങളുടെ അടിയന്തിര യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടി ഈ ജനിതക വകഭേഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഏത്തുന്നവരെ കര്‍ശ്ശന പരിശോധനയ്ക്ക് വിധേയമാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടുണ്ട്.
സൗദി അറേബ്യയ്ക്ക് പിന്നാലെ യുഎഇലാണ് ഒടുവിലായി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഫ്രിക്കയില്‍ നിന്നെത്തിയ സ്ത്രീയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഗള്‍ഫ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് പ്രവാസികളെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.
ഇതിനെ തുടര്‍ന്ന് റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണത്തിലും കഴിയാനാണ് നിലവില്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. സംസ്ഥാനങ്ങള്‍ വിഷയത്തില്‍ സ്വികരിച്ച ജാഗ്രതാ നടപടികള്‍ ഇന്ന് ചേരുന്ന യോഗം വിലയിരുത്തും. ഇത് കൂടാതെ വിമാനത്താവളങ്ങളിലെ നടപടികളും കേന്ദ്രമന്ത്രി വിലയിരുത്തും.
ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി കഴിഞ്ഞു. വിവിധ ജില്ലകളിലെ ഉന്നത ആരോഗ്യ വകുപ്പ് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്നും സംസ്ഥാന മന്ത്രി കെ. സുധാകര്‍ അറിയിച്ചു. അതേസമയം ഒമിക്രോണ്‍ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ഇന്ന് ദല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കോവിഡ് വാക്സിന്റെ ബുസ്റ്റര്‍ ഡോസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദര്‍ശം. ഇത് കൂടാതെ സംസ്ഥാനത്ത് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ സാമ്പിള്‍ പരിശോധന ഫലവും മുന്‍കരുതല്‍ നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: