തൃശൂര്‍: സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ നിര്‍വൃതിയിലാണ് സംവിധായകന് പ്രിയദര്ശന്. പ്രിയന്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കവേയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഒരു പ്രത്യേക വഴിപാടും അദ്ദേഹം നടത്തി.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനവഴിപാട് ആണ് കൃഷ്ണനാട്ടം. ക്ഷേത്രത്തിലെ കൃഷ്ണനാട്ടത്തിനുള്ള ഉടയാടകളും ആഭരണങ്ങളും, മറ്റ് സാധനങ്ങളും പുതുക്കുന്നതിനും, ഉപയോഗ ശൂന്യമായവ പുതുക്കുന്നതിനും വഴിപാടായി അദ്ദേഹം പണം നല്കി. രണ്ട് ലക്ഷം രൂപ പ്രിയദര്ശന് വഴിപാടായി ക്ഷേത്രത്തില്‍ അടച്ചു. ദേവസ്വം ഓഫീസില്‍ നേരിട്ടെത്തി പ്രിയദര്ശന് തന്നെയാണ് ചെക്ക് കൈമാറിയത്.
മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാര്‍ തിയറ്ററുകളില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് അദ്ദേഹം ക്ഷേത്ര എത്തിയത്. ഇന്നലെ രാത്രി 12.01നാണ് മരക്കാര്‍ തിയേറ്ററുകളിലെത്തിയത്. കേരളത്തില്‍ മാത്രം 625 തിയേറ്ററുകളില്‍ ചിത്രം റിലീസായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: