കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ വാര്‍ത്ത ഏഴുതിയ ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ അറസ്റ്റില്‍. കാക്കനാട് സൈബര്‍ പൊലീസാണ് ഐടി ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. വീണാ ജോര്‍ജിനെതിരെ പിസി ജോര്‍ജ് നടത്തിയ ടെലിഫോണ്‍ സംഭാഷണം ഫേയ്സ് ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ നന്ദകുമാര്‍ നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് സൈബര്‍ പൊലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ല കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
‘വീണ ജോര്‍ജ് സുന്ദരിയാണെന്നും ബ്യൂട്ടി പാര്‍ലറില്‍ പോകാറുണ്ട്’ എന്നൊക്കെയുള്ള പിസി ജോര്‍ജിന്റെ പരാമര്‍ശമാണ് ക്രൈം വാര്‍ത്തയാക്കിയത്. എന്നാല്‍, അറസ്റ്റിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ക്രൈം പത്രാധിപ സമിതി പ്രതികരിച്ചു. നന്ദകുമാര്‍ സര്‍ക്കാരിന്റെ നിരവധി അഴിമതികള്‍ പുറത്തുകൊണ്ടുവന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് 1000 കോടിയിലേറെ വരുന്ന വിദേശനിക്ഷേപമുണ്ടെന്നതിന് തെളിവായുള്ള രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ടി.പി. നന്ദകുമാര്‍ നേരത്തെ നല്‍കിയിരുന്നു. മൂന്ന് തവണയായി നല്കിയ രേഖകളിലാണ് പിണറായിയുടെ വിദേശസ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്, എം.എ. ബേബി, തോമസ് ഐസക്ക് എന്നിവര്‍ക്കെതിരെ 90 ശതമാനം പ്രധാനപ്പെട്ട രേഖകളും ഇഡിയ്ക്ക് കൈമാറിയെന്നും നന്ദകുമാര്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മുതിര്‍ന്ന നേതാക്കളായ എം.എ. ബേബി, തോമസ് ഐസക് തുടങ്ങിയവര്‍ക്കെതിരെ 2006 ലായിരുന്നു നന്ദകുമാര്‍ ഡിആര്‍ഐക്ക് പരാതി നല്‍കിയത്.
ദല്‍ഹിയില്‍ രൂപീകരിച്ച സ്വരലയയുടെ പേരില്‍ കോടികള്‍ പിരിച്ചതിന്റെയും, കള്ളപ്പണം വെളുപ്പിച്ചതിന്റെയും തെളിവുകളും, രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തി മന്ത്രി തോമസ് ഐസക് 18 കോടി രൂപ ശാസ്ത്ര സാഹിത്യ പരിഷത്തിന് ലഭ്യമാക്കിയതിന്റെയും വിവരങ്ങളും നന്ദകുമാര്‍ ഇഡിക്ക് കൈമാറിയിരുന്നു. നന്ദകുമാര്‍ നല്കിയ പരാതിയുടെ തുടര്‍ അന്വേഷണം ഇഡി അതിവേഗത്തില്‍ നടത്തുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: