തിരുവനന്തപുരം : ആറ് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന രണ്ടാനച്ഛനൊപ്പം മകളേയും വിട്ടതായി ആരോപണം. വ്യോമസേന ഉദ്യോഗസ്ഥനും തിരുവനന്തപുരം സ്വദേശിയുമായ ആള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത് കൂടാതെ പ്രതിയുടെ വ്യാജപരാതിയില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിലാക്കിയെന്നും പരാതി. സ്വകാര്യ മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മാട്രിമോണിയല്‍ പരസ്യത്തിലൂടെയാണ് ബോംബെ മലയാളിയായ യുവതി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്നത്. ജൂലൈ 15ന് വിവാഹത്തെ തുടര്‍ന്നാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. ജൂലൈ 17ന് രാത്രി തന്റെ മകളെ ഭര്‍ത്താവ് പീഡിപ്പിച്ചെന്നതാണ് പരാതി. തുടര്‍ന്ന് ഇയാളെ എതിര്‍ത്തതോടെ ഇവരുടെ മൊബൈല്‍ പിടിച്ചുവാങ്ങി ഒന്നരമാസം അയാള്‍ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചു.
ഇയാള്‍ക്കെതിരെ പരാതി നല്‍കാതെ യുവതി പിന്മാറില്ലെന്നായതോടെ സ്വര്‍ണ്ണം മോഷ്ടിച്ചെന്നും 16 വയസ്സുള്ള തന്റെ മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും ആരോപിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്കി. ഇതന്വേഷിക്കാന്‍ മലയിന്‍കീഴ് പോലീസ് എത്തിയതോടെയാണ് മകള്‍ നേരിട്ട പീഡനം യുവതി പുറത്ത് പറയുന്നത്. അന്നെ ദിവസം അമ്മയെയും മകളെയും അവിടതന്നെ നിര്‍ത്തി പോലീസ് കടന്നു.
പിറ്റേദിവസം മകളുമായി യുവതി പോലീസ് സ്റ്റേഷനില്‍ എത്തുകയും മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിയും നല്കി. മെഡിക്കല്‍ പരിശോധനയില്‍ ആറ് വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാതെ പ്രതി താമസിക്കുന്ന വീട്ടില്‍ തന്നെ നിര്ത്തുകയുയിരുന്നു.
യുവതി പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ അവിടെ പാര്‍പ്പിച്ചതെന്നാണ് പോലീസ് വിശദീകരണം നല്‍കുന്നത്. യുവതി ഇത് നിഷേധിച്ചു. പോലീസ് വീട്ടിലെത്തിച്ച അതെ ദിവസം ഭര്‍ത്താവും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയു ചെയ്തു. ഇയാള്‍ സ്വയം മുറിവേല്പിച്ച് മിലിട്ടറി ആശുപത്രിയില്‍ ചികിത്സ തേടി തന്നെ വധശ്രമക്കേസ് പ്രതിയാക്കിയെന്നാണ് യുവതി ആരോപിക്കുന്നത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് വൈകിപ്പിച്ച മലയന്‍കീഴ് പോലീസ് പോക്സോ കേസ് പ്രതിക്ക് പരിക്കേറ്റകേസില്‍ യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്തു. പോക്സോ കേസില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് രണ്ടാഴ്ചകൊണ്ട് തന്നെ പുറത്തിറങ്ങകയും വധശ്രമകേസില്‍ അറസ്റ്റിലായ യുവതി നാല്‍പ്പത്തിയഞ്ച് ദിവസം ജയില്‍വാസം നേരിടുകയും ചെയ്തു. ഈകാലയളവില്‍ ആറ് വയസ്സുകാരിയെ രണ്ടാനച്ഛനൊപ്പമാണ് പോലീസ് പാര്‍പ്പിച്ചത്. തന്റെ പരാതിയില്‍ നടപടി സ്വീകരിക്കാതെ പോലീസ് ഒത്തുകളിച്ചതായും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: