പാനൂര്‍: കെ ടി ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനം പുഷ്പാര്‍ച്ചനയും സാംഘിക്കും നടത്തി. മാക്കൂല്‍ പീടികയിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ഹിന്ദു ഐക്യവേദി വര്‍ക്കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരി, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ , ആര് എസ് എസ് പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് പി.പി. സുരേഷ് ബാബു, ജില്ല പ്രസിഡന്റ് എന്‍. ഹരിദാസ് , നേതാക്കളായ സി.പി. സംഗീത ,വിജയന് വട്ടിപ്രം, സത്യപ്രകാശന്‍ മാസ്റ്റര്‍, വി.പി. സുരേന്ദ്രന് ,ബിജു ഏളക്കുഴി, എം.ആര്. സുരേഷ് തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: