തൃശ്ശൂര്‍: ബാലസാഹിതി പ്രകാശന് പ്രസിദ്ധീകരിക്കുന്ന ആറ് പുസ്തകങ്ങളുടെ പ്രകാശനം കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്നു.
ഭാരതീയ ശാസ്ത്ര സംഭാവനകള്‍ (ഡോ. എ.ആര്.എസ്. മേനോന്), ബിംബു (വേണു വാരിയത്ത്), പാഞ്ചജന്യം (ആര്‍ട്ടിസ്റ്റ് ശിവന്), നാട്ടറിവുകള്‍ (രാജ്മോഹന്‍ മാവേലിക്കര), കീര്‍ത്തനമാല (ഡി. നാരായണ ശര്‍മ്മ), രാമന്റെ വഴിയേ (പി. ശ്രീകുമാര്‍) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
പ്രബുദ്ധകേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ പ്രകാശനം നിര്‍വ്വഹിച്ചു. ഡോ. എസ്.കെ. വസന്തന്, ആര്. ബാലകൃഷ്ണന്, എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, വടക്കുമ്പാട് നാരായണന് തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: