ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാനപദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം കുടിയേറ്റത്തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. 2019ല്‍ 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം 1678 കുടിയേറ്റക്കാര്‍ ജോലിയെടുക്കാന്‍ ജമ്മുകശ്മീരില്‍ എത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലോക്സഭയെ അറിയിച്ചു. പ്രധാനമന്ത്രി വികസന പദ്ധതി-2015 പ്രകാരമാണ് ജോലിയെടുക്കാന്‍ ഇവര്‍ എത്തുന്നത്.
എന്തായാലും 370ാം വകുപ്പ് എടുത്തുകളഞ്ഞതോടെ കുടിയേറ്റത്തൊഴിലാളികള്‍ തിരിച്ചെത്തുന്ന പ്രവണത കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ 150ഓളം ഹിന്ദുകുടുംബങ്ങളുടെ പൂര്‍വ്വീക സ്വത്തുക്കള്‍ തിരിച്ചുനല്കാനായെന്നും ആഭ്യന്തരമന്ത്രാലയം എഴുതി നല്കിയ മറുപടിയില്‍ അറിയിച്ചു.
ഭീകരവാദവുമായി ബന്ധപ്പെട്ട് 187 ഏറ്റുമുട്ടല്‍ സംഭവങ്ങള്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ 2021 നവമ്പര്‍ അഞ്ച് വരെ നടന്നു. 20 സാധാരണക്കാരും എട്ട് സുരക്ഷാ സൈനികരും 39 തീവ്രവാദികളും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: