കൊച്ചി : കളമശ്ശേരിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചതിന് പിന്നാലെ അപകട സ്ഥലത്തു നിന്നും കാണാതായ യുവാവിനെ കണ്ടെത്തി. അപകടസമയത്ത് വരാപ്പുഴ സ്വദേശി ജിബിനും സല്‍മാനുല്‍ ഫാരിസ് എന്നയാളുമാണ് യുവതിക്കൊപ്പം കാറിലുണ്ടായിരുന്നത്. സല്‍മാനുലാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ യുവതി മരിച്ചതിന് ശേഷം ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ജിബിനെ കാണാതാവുകയായിരുന്നു.
ഇതോടെ ജിബിന്‍ വേണ്ടി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അപകടത്തില്‍ മരിച്ച മന്‍ഫിയയുടെ(സുഹാന) സുഹൃത്താണെന്ന് പറഞ്ഞ് സല്‍മാനുലെ പരിചയപ്പെടുത്തിയത് മാത്രമാണ് അറിവുണ്ടായിരുന്നുള്ളൂ. ഇയാളെ കാണാതായതോടെ വാഹനാപകടത്തില്‍ ദുരൂഹത ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നിന്നാണ് ജിബിനെ കണ്ടെത്തിയത്. എന്നാല്‍ അപകടത്തില്‍ തനിക്ക് സാരമായ പരിക്കുകള്‍ ഇല്ലാത്തതിനാലാണ് വീട്ടിലേക്ക് പോന്നതെന്നാണ് ഇയാള്‍ പോലീസിന് മറുപടി നല്‍കിയത്. അതിനിടെ അപകടവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ചിരുന്ന സല്മാനുലിനെതിരേ കേസ്. ഇയാള്‍ മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.
മരിച്ച മന്‍ഫിയയും സല്‍മാനും സുഹൃത്തുക്കളായിരുന്നു. കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് തിങ്കളാഴ്ച രാത്രി ഇവര്‍ പോയത്. പാര്‍ട്ടിക്കു ശേഷം തിരിച്ചുവരുമ്പോള്‍ പത്തടിപ്പാലത്തു വെച്ച് കാര്‍ നിയന്ത്രണം വിട്ട് മെട്രോയ്ക്ക് കീഴിലുള്ള വിളക്കുകാലില്‍ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: