ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന് പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു.മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ എംപിമാരുടെ യോഗം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പാര്‍ലമെന്റ് കോറിഡോറിലാണ് അദ്ദേഹം വീണത്.
പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി. രാജ്യസഭയില്‍ 12 എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കൂടിയാലോചിക്കാനാണ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ യോഗം ചേര്‍ന്നത്.
കേരളത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള പന്ത്രണ്ട് എംപിമാരെയാണ് പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. നടപടി ജനാധിപത്യ വിരുദ്ധമെന്ന് ഇന്നലെ 14 പാര്‍ട്ടികള്‍ പ്രസ്താവന ഇറക്കിയിരുന്നു. സസ്പെന്ഷന് എതിരെ പാര്‍ലമെന്റിന് മുന്നില്‍ സത്യാഗ്രാഹം നടത്തുമെന്ന് പ്രതിപക്ഷ എംപിമാര്‍ പ്രഖ്യാപിച്ചു. അതേസമയം, എംപിമാരെ സസ്പെന്റ് ചെയ്ത വിഷയത്തില്‍ പ്രതിപക്ഷത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുയാണ് ഭരണപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: